ഉദാസീനരായ ക്രിസ്ത്യാനികളെയല്ല സഭയ്ക്കാവശ്യം: ഫ്രാന്‍സിസ് പാപ്പ

ഉദാസീനരായ ക്രിസ്ത്യാനികളെയല്ല സഭയ്ക്കാവശ്യം: ഫ്രാന്‍സിസ് പാപ്പ

വത്തിക്കാന്‍ സിറ്റി: ഭയത്തിന്റെ അടിമത്വത്തില്‍ കഴിയുന്ന ‘തണുത്ത’ ക്രിസ്ത്യാനികളെയല്ല സഭയ്ക്കാവശ്യം. മറിച്ച്, തങ്ങളുടെ ജീവന്‍ വെടിയേണ്ടതായി വന്നാലും ക്രിസ്തുവിന്റെ സുവിശേഷം മറ്റുള്ളവരിലേക്ക് പകരുന്ന, പരിശുദ്ധാത്മാവിനാല്‍ ജ്വലിക്കുന്നവരെയാണ്. ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു.

സാന്ത്വനമായെത്തുന്ന ക്രിസ്തു സുവിശേഷം എല്ലാവരിലേക്കുമെത്തിക്കാന്‍ ആത്മാര്‍ത്ഥതയോടെ പരിശ്രമിക്കുന്ന മിഷനറിമാരെയാണ് സഭയ്ക്കാവശ്യം. സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ ഞായറാഴ്ച ഒത്തുകൂടിയ വിശ്വാസികളോടായി പാപ്പ പറഞ്ഞു.

അഗ്നിയാകുന്ന പരിശുദ്ധാത്മാവിനെ സ്വീകരിച്ചില്ലെങ്കില്‍ സഭയിലെ വിശ്വാസികള്‍ ‘തണുത്ത’, ഉത്സാഹരിതരായ ക്രിസ്ത്യാനികളായിത്തന്നെ തുടരും. പാപ്പ കൂട്ടിച്ചേര്‍ത്തു.

ജീവന്‍ പണയപ്പെടുത്തി ലോകമെമ്പാടും ക്രിസ്തു സുവിശേഷം പ്രസംഗിക്കുന്ന വൈദികരെയും സന്യാസിനികളെയും അല്‍മായരെയും പാപ്പ തന്റെ ആദരവ് അറിയിച്ചു.

You must be logged in to post a comment Login