ഉപദേശം ഇഷ്ടമായില്ല,വെയിറ്റ് ലിഫ്റ്റ് താരം കത്തോലിക്കാ വൈദികരെ ക്രൂരമായി മര്‍ദ്ദിച്ചു

ഉപദേശം ഇഷ്ടമായില്ല,വെയിറ്റ് ലിഫ്റ്റ് താരം കത്തോലിക്കാ വൈദികരെ ക്രൂരമായി മര്‍ദ്ദിച്ചു

ഘാന: വാഹനം ശ്രദ്ധയോടെ ഓടിക്കണമെന്ന് ഉപദേശിച്ചത് ഇഷ്ടമാകാതെ പ്രശസ്ത വെയിറ്റ് ലിഫ്റ്റ് താരം സാനി മുഹമ്മദ് വൈദികരെ ക്രൂരമായി മര്‍ദ്ദിച്ച് അവശരാക്കി. കഴിഞ്ഞ ശനിയാഴ്ച വൈദികര്‍ താമസിക്കുന്ന സ്ഥലത്തെത്തിയാണ് സാനി അവരെ മര്‍ദ്ദിച്ചവശരാക്കിയത്.ഫാ. അന്തോണി, ഫാ ഡാനിയേല്‍ എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്.

പിക്കപ്പ് വാനില്‍ യാത്ര ചെയ്യുകയായിരുന്ന ഫാ. അന്തോണിയെ അപകടകരമായ വിധത്തില്‍ ഓവര്‍ടേക്ക് ചെയ്ത് സാനി വണ്ടിയോടിച്ചു പോയെന്നും അപ്പോള്‍ വാഹനം ശ്രദ്ധയോടെ ഓടിക്കണമെന്ന് അച്ചന്‍ ഉപദേശിച്ചുവെന്നും അത് ഇഷ്ടമാകാതിരുന്ന സാനി അച്ചന്റെ വാഹനത്തെ പിന്തുടര്‍ന്ന് അദ്ദേഹം താമസിക്കുന്ന സ്ഥലത്തെത്തി മര്‍ദ്ദിക്കുകയായിരുന്നുവെന്നുമാണ് പോലീസ് പറയുന്നത്. തടസം പിടിക്കാന്‍ ചെന്നപ്പോഴാണ് ഫാ. ഡാനിയേലിന് മര്‍ദ്ദനമേല്‌ക്കേണ്ടിവന്നത്.

സംഭവത്തെക്കുറിച്ച് സാനി ഖേദം പ്രകടിപ്പിച്ചുവെന്നും വൈദികരോട് മാപ്പ് ചോദിച്ചുവെന്നുമാണ് ഒടുവില്‍ കിട്ടിയ വാര്‍ത്ത.

You must be logged in to post a comment Login