ഉറക്കം സുഖകരമാക്കുന്നതിന് ചില എളുപ്പവഴികള്‍

ഉറക്കം സുഖകരമാക്കുന്നതിന് ചില എളുപ്പവഴികള്‍

ഒരു ദിവസത്തെ മുഴുവന്‍ അധ്വാനമാണ് നാം കിടക്കുമ്പോള്‍ കട്ടിലിലേക്ക് സമര്‍പ്പിക്കുന്നത്. അന്നത്തെ നമ്മുടെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ച് ഉറങ്ങുന്ന നാം പുതിയൊരു പ്രഭാതത്തിലേക്കാണ് മിഴി തുറക്കുന്നത്. കിടക്കുന്നതിനു മുന്‍പ് അന്നേ ദിവസത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്ന ശീലം നിങ്ങള്‍ക്കുണ്ടോ? ഇല്ലെങ്കില്‍ കിടക്കുന്നതിനു മുന്‍പ് ഇനിമുതല്‍ ശീലമാക്കേണ്ട ഇക്കാര്യങ്ങളെക്കുറിച്ച് മനസ്സില്‍ കുറിച്ചിട്ടോളൂ.

ആദ്യം നിന്നെത്തന്നെ ശാന്തിമാക്കി ഒരല്‍പ്പ സമയം ദൈവവത്തിന് സമര്‍പ്പിക്കുക. നീയും ദൈവവും മാത്രം. അവിടെ നീ നിന്നെത്തന്നെ വിലയിരുത്തുന്നു. വിലയിരുത്തലിന്റെ ആദ്യ പടിയെന്നോണം അന്നേ ദിവസം ദാനമായി നല്‍കിയതിന് ദൈവത്തിന് നന്ദി പറയുക.

അടുത്തതായി പരിശുദ്ധാത്മാവിന്റെ ആഗമനത്തിനായി പ്രാര്‍ത്ഥിക്കുക. ആ ദിവസം ചെയ്ത പ്രവര്‍ത്തനങ്ങളെക്കുറിച്ച് നന്നായി ഓര്‍മ്മിക്കുന്നതിന് പരിശുദ്ധാത്മാവിനോട് തന്റെ ബുദ്ധിയെ പ്രകാശിപ്പിക്കണമേയെന്ന് പ്രാര്‍ത്ഥിക്കുന്നു.

ഇനിയാവാം പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തല്‍. ചെയ്ത ഓരോ കാര്യങ്ങള്‍ ഒന്നും കൂടി മനസ്സിലിട്ട് അയവിറക്കുന്നു. ആരോടെങ്കിലും കോപ്പത്തോടെ പെരുമാറിയോ? മനസ്സില്‍ വിദ്വേഷം സൂക്ഷിച്ചോ? ചിന്തിക്കുക. മനസ്സില്‍ ദഹിക്കാതെ കിടക്കുന്ന ഇക്കാര്യങ്ങള്‍ നാം വീണ്ടുമയറുന്നു. അപ്പോള്‍ അവരോട് മനസ്സില്‍ മാപ്പ് ചോദിക്കുന്നു. ഒടുവിലായി
എല്ലാ കാര്യങ്ങളും നല്ലവണ്ണം ഓര്‍മ്മിപ്പിച്ചതിന് ദൈവത്തിന് നന്ദി പറയുക.

ഇത്രയും കാര്യങ്ങള്‍ ചെയ്യുമ്പോള്‍ നാം ദൈവത്തോട് കൂടുതല്‍ അടുക്കുന്നു. അന്ന് നാം കിടന്നുറങ്ങുക ദൈവകരങ്ങളിലാണ്. സുഖമായി ഉറങ്ങി അടുത്ത ദിവസം കണ്ണുതുറക്കുന്നത് പ്രതീക്ഷയുടെ പുതിയ പ്രഭാതത്തിലാവും. ഇനി മുതല്‍ ഇങ്ങനെ ശുഭമായിതീരട്ടെ നിങ്ങളുടെ ഓരോ രാത്രികളും.

 

മെറിന്‍

You must be logged in to post a comment Login