ഉസൈന്‍ ബോള്‍ട്ടെന്ന കത്തോലിക്ക വിശ്വാസി

ഉസൈന്‍ ബോള്‍ട്ടെന്ന കത്തോലിക്ക വിശ്വാസി

റിയോ: ഓഗസ്റ്റ് 14ന് 100മീറ്റര്‍ സ്പ്രിന്റില്‍ ഹാട്രിക് സ്വര്‍ണ്ണം നേടി റിയോയിലും വേഗരാജാവായി ജമൈക്കന്‍ സ്പ്രിന്ററായ ഉസൈന്‍ ബോള്‍ട്ട്.

തന്റെ ഇരുപത്തൊമ്പതാമത്തെ വയസ്സിലും കാലുകള്‍ തളരാതെ അദ്ദേഹത്തെ മുന്നോട്ട് നയിക്കുന്നതിന്റെ പിന്നിലെ കരുത്ത് എന്താണെന്ന് ചിന്തിക്കാത്തവര്‍ ചുരുക്കം. വേഗരാജാവിന്റെ കാലുകള്‍ക്ക് കുതിരയുടെ വേഗം നല്‍കുന്നത് അദ്ദേഹത്തിന്റെ ആഴമേറിയ കത്തോലിക്ക വിശ്വാസമാണ്.

2012 ഓഗസ്റ്റില്‍ ലണ്ടന്‍ ഒളിംമ്പിക്‌സില്‍ പങ്കെടുത്ത് ഏതാനും ദിവസങ്ങള്‍ക്കു ശേഷം ഒരു റിലീജിയസ് ലിബേര്‍ട്ടി കോണ്‍ഫറന്‍സിനെ അഭിസംബോധന ചെയ്ത് സംസാരിക്കുവാനായി ഇദ്ദേഹത്തെ വത്തിക്കാന്‍ ക്ഷണിച്ചതായി കാത്തലിക്ക് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു. നെറ്റിയില്‍ കുരിശു വരച്ച് മത്സരിക്കാന്‍ തയ്യാറാകുന്ന ബോള്‍ട്ടിനെയും അവര്‍ ലേഖനത്തില്‍ പരാമര്‍ശിച്ചു. മാത്രമല്ല,  അദ്ദേഹത്തിന്റെ പേരിന് നടുവിലായി വി. ലിയോയുടെ നാമം കൂടിയുണ്ട്.

ഇദ്ദേഹത്തിന്റെ കത്തോലിക്ക വിശ്വാസം പ്രകടമാക്കുന്ന മറ്റൊരു പ്രവര്‍ത്തിയാണ് കഴുത്തില്‍ അണിഞ്ഞിരിക്കുന്ന മാതാവിന്റെ കാശുരൂപം. ഫ്രഞ്ച് വിശുദ്ധയായ കാതറിന്‍ ലബൗറെയാണ് മാതാവിന്റെ കാശുരൂപം പ്രചരിപ്പിച്ചത്. ബോള്‍ട്ട് തന്റെ കഴുത്തില്‍ കാശുരൂപം അണിയുന്നതിലൂടെ സ്പ്രിന്റിങ്ങില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ശ്രദ്ധിക്കുന്ന സ്ത്രീയായി പരിശുദ്ധ കന്യാമറിയം. കാശുരൂപത്തിന്റെ പിന്നില്‍ ഇത്തരമൊരു വാചകം കൂടിയുണ്ട്: കന്യകയായി ഗര്‍ഭം ധരിച്ച മറിയേ, നിന്നില്‍ ആശ്രയിച്ചിരിക്കുന്ന ഞങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ.

2016ല്‍ റിയോയിലെ 100മീറ്റര്‍ സ്പ്രിന്റില്‍ മാത്രമല്ല 2008ലെ ബെയ്ജിംങ്ങ് ഒളിംമ്പിക്‌സിലും 2012ലെ ലണ്ടന്‍ ഒളിംമ്പിക്‌സിലും ബോള്‍ട്ട് സ്വര്‍ണ്ണം കരസ്ഥമാക്കിയിട്ടുണ്ട്.

 

നീതു മെറിന്‍

You must be logged in to post a comment Login