എങ്ങനെ സാത്താനെ അടിച്ചോടിക്കാം? പ്രസിദ്ധ ഭൂതോച്ചാടകന്‍ ഗബ്രിയേല്‍ അമോര്‍ത്തയുടെ വാക്കുകളിലൂടെ…

എങ്ങനെ സാത്താനെ അടിച്ചോടിക്കാം? പ്രസിദ്ധ ഭൂതോച്ചാടകന്‍ ഗബ്രിയേല്‍ അമോര്‍ത്തയുടെ വാക്കുകളിലൂടെ…

വളരെയധികം ക്രൈസ്തവര്‍ സാത്താന്‍ ഉണ്ടെന്ന് വിശ്വസിക്കാത്തവരാണ്. എന്നാല്‍ മറ്റ് ചിലരാകട്ടെ എല്ലായിടത്തും എന്തിലും സാത്താനെ കാണുന്നവരാണ്. യഥാര്‍ത്ഥ സത്യം എന്ന് പറയുന്നത് സാത്താനെക്കാള്‍ അപരിമേയവും അനന്തവുമാണ് ദൈവത്തിന്റെ സൗന്ദര്യം എന്നാണ്. ചില ആളുകളില്‍ മാത്രമേ സാത്താന്‍ ആവേശിച്ചിട്ടുള്ളൂ. അതും വളരെ ചുരുക്കം ചിലരില്‍.

ദൈവം നിന്നെ സ്‌നേഹിക്കുന്നില്ല. സാത്താന്‍ പറയുന്ന വലിയൊരു നുണയാണിത്. ആദാമിന്റെയും ഹവ്വയുടെയും കാലംമുതല്‍ സാത്താന്‍ പറഞ്ഞുകൊണ്ടിരിക്കുന്ന നുണയാണത്. ഇത് ദൈവത്തെ അറിയാത്തതുകൊണ്ട് സംഭവിക്കുന്ന ഒരു തെറ്റാണ്. പിതാവിന്റെ സ്‌നേഹമില്ലാതാകുമ്പോള്‍ നിയമം വളരെ ഭാരമുള്ളതായി തോന്നും.

ജീവിതം മുഴുവന്‍ ഗാഗുല്‍ത്താവരെ ക്രിസ്തു നമ്മെ പഠിപ്പിച്ചുതന്നിരിക്കുന്നത് എങ്ങനെ സാത്താനെ ചെറുത്തുനില്ക്കാം എന്നാണ്. ദൈവപിതാവിന് സ്വയം സമര്‍പ്പിക്കുക. ഇത് നമ്മുടെ പങ്കാളിത്തം കൂടാതെ സംഭവിക്കില്ല.

സാത്താനുമായുള്ള നമ്മുടെ ആത്മീയപോരാട്ടത്തില്‍ നമ്മെ സഹായിക്കാന്‍ പുത്രനായ ദൈവം എത്തുമെന്നത് സംശയമില്ലാത്ത കാര്യമാണ് .യഥാര്‍ത്ഥത്തില്‍ നമമുടെ യുദ്ധം ശരീരത്തിനോ രക്തത്തിനോ എതിരായിട്ടുള്ളതല്ല അന്ധകാരശക്തികള്‍ക്കെതിരെയുള്ളതാണ്.

ആത്മീയശൂന്യത, വിഭജനങ്ങള്‍, എല്ലാം സാത്താന്റെ പ്രവൃത്തികളാണ്. സാത്താന്റെ ഇത്തരം പ്രലോഭനങ്ങള്‍ക്കെതിരെ നമുക്കെന്തു ചെയ്യാന്‍ കഴിയും? നാം എങ്ങനെയാണ് ഇവയെ കീഴടക്കേണ്ടത്?

രണ്ടായിരം വര്‍ഷം മുമ്പുതന്നെ അതിനുള്ള പോംവഴി നമുക്ക് ക്രിസ്തു പറഞ്ഞുതന്നിട്ടുണ്ട്. എളിമ, വിശ്വാസം, പ്രാര്‍ത്ഥന. പ്രത്യേകിച്ച് ജപമാല. തുടര്‍ച്ചയായ കൂദാശാസ്വീകരണം സുവിശേഷാത്മകമായ ക്രിസ്തീയ ജീവിതം, കാരുണ്യപ്രവൃത്തികള്‍, ശത്രുക്കളോടുള്ള ഉദാരമായ ക്ഷമ ഇതെല്ലാം സാത്താനെ തോല്പിക്കാനുള്ള മാര്‍ഗ്ഗങ്ങളാണ്.

പരിശുദ്ധ കന്യകയുടെ സംരക്ഷണം തേടുന്നത് നമ്മെ ഇത്തരം ആത്മീയയുദ്ധങ്ങളില്‍ നിന്ന് രക്ഷിക്കാന്‍ ഏറെ സഹായിക്കും.

നമ്മള്‍ ദൈവത്തിന്റെ മക്കളാണ്. എല്ലാ ക്രൈസ്തവരും പ്രസരിപ്പിക്കേണ്ട ഒരു സത്യമാണിത്. ദൈവത്തിന്റെ സ്‌നേഹം പ്രസരിപ്പിക്കാതെ നമുക്കെങ്ങനെ സുവിശേഷവല്‍ക്കരണം നടത്താന്‍ കഴിയും? വെറും റിലീജിയസ് മാത്രമായിക്കൊണ്ട് നമുക്കെങ്ങനെ ആ അഗ്നി കൈമാറുവാന്‍ കഴിയും?

ബി

You must be logged in to post a comment Login