എച്ച് ഐ വി/എയിഡ്‌സിന് എതിരെ ഒരുമയോടെ പൊരുതണമെന്ന് പാപ്പ

എച്ച് ഐ വി/എയിഡ്‌സിന് എതിരെ ഒരുമയോടെ പൊരുതണമെന്ന് പാപ്പ

downloadസമൂഹത്തിന്റെ പൊതു നന്മയ്ക്കായ് എല്ലാവരും ഒന്നിക്കുമ്പോള്‍ എച്ച് ഐ വി/എയ്ഡ്‌സ് രോഗങ്ങള്‍ക്ക് എതിരെയുള്ള ചികിത്സകള്‍ക്ക് മതിയായ പ്രതിഫലം ലഭിക്കുമെന്ന് ഫ്രാന്‍സിസ് പാപ്പ പറഞ്ഞു. അന്താരാഷ്ട്ര എയിഡ്‌സ് സൊസൈറ്റിയുടെ എച്ച് ഐ വി പാത്തോജെനിസിസ്, ട്രീറ്റ്‌മെന്റ് ആന്റ് പ്രിവെന്‍ഷന്‍ എന്ന 8-ാം ശില്‍പ്പശാലയിലാണ് പാപ്പ ഇക്കാര്യമറിയിച്ചത്. 6,000 ആളുകള്‍ ശില്‍പ്പശാലയില്‍ പങ്കെടുത്തു. വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറിയായ കര്‍ദ്ദിനാള്‍ പിയേട്രോ പരോളിന്‍ വഴിയാണ് ഫ്രാന്‍സിസ് പാപ്പ തന്റെ സന്ദേശം കൈമാറിയത്. കോണ്‍ഫറന്‍സിന്റെ സഹ അദ്ധ്യക്ഷനും സെന്റ് പോള്‍സ് ആശുപത്രിയിലെ ബിട്ടീഷ് കൊളംബിയ സെന്റര്‍ ഓഫ് എക്‌സലന്‍സ് ഇന്‍ എച്ച് ഐ വി/എയിഡ്‌സിന്റെ അദ്ധ്യക്ഷനുമായ ഡോ. ജൂലിയോ മൊണ്ടാനീരെ അഭിസംബോധന ചെയ്തു കൊണ്ടാണ് പാപ്പ സന്ദേശമയച്ചത്. ശാസ്ത്രത്തിലും മരുന്നിലും ഗവേഷണത്തിലുമുള്ള പുതിയ കണ്ടുപിടുത്തങ്ങള്‍ ഒരോ മനുഷ്യനിലും ദൈവത്തിന്റെ പ്രിയപ്പെട്ടവരായി വളരുന്നതിന് ഉതകുന്ന രീതിയിലാകട്ടെയെന്ന് 78 വയസ്സുള്ള പാപ്പ ശില്‍പ്പശാലയില്‍ പറഞ്ഞു.

You must be logged in to post a comment Login