എടത്വ പെരുന്നാള്‍ എട്ടാമിടം നാളെ

എടത്വ പെരുന്നാള്‍ എട്ടാമിടം നാളെ

എടത്വ: ദക്ഷിണേന്ത്യയിലെ പ്രസിദ്ധ തീര്‍ഥാടന കേന്ദ്രമായ എടത്വ സെന്റ് ജോര്‍ജ് ഫൊറോനാ പള്ളിയില്‍ നാളെ എട്ടാമിടം ആചരിക്കും. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നെത്തിയ തീര്‍ഥാടകര്‍ നേതൃത്വം നല്‍കിയ വലിയ തിരുനാള്‍ ആഘോഷിച്ചു പോയതിനെ തുടര്‍ന്നാണ് ഇടവകാംഗങ്ങളും തദ്ദേശീയരായിട്ടുള്ള നാനാ ജാതിവിഭാഗങ്ങളും ചേര്‍ന്ന് നാട്ടുകാരുടെ തിരുനാള്‍ എന്നറിയപ്പെടുന്ന എട്ടാമിടം ആഘോഷിക്കുന്നത്.

നാളെ വൈകുന്നേരം നാലിന് നടക്കുന്ന പ്രദക്ഷിണത്തിന് ഇടവകാംഗങ്ങള്‍ നേതൃത്വം നല്കും. 1980 മുതല്ക്കാണ് കൊടിയിറക്ക് തിരുനാളെന്ന പേരില്‍ എട്ടാമിടം ആഘോഷിക്കാന്‍ തുടങ്ങിയത്.

വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ചെറിയ രൂപവും എഴുന്നെള്ളിച്ചുള്ള പ്രദക്ഷിണം പള്ളിയുടെ വടക്കുവശത്ത് ഉള്ള പാലം കടന്ന് മാര്‍ക്കറ്റ് ചുറ്റി അമ്പലപ്പുഴ-തിരുവല്ല റോഡരികിലെ വലിയ കുരിശടി വലംവച്ച് ദേവാലയത്തില്‍ കടന്ന ശേഷം കൊടിയിറക്കും. വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ തിരുസ്വരൂപം രാത്രി 9.30ന് നടയില്‍ പ്രതിഷ്ഠിക്കുന്നതോടെ തിരുനാള്‍ സമാപിക്കും.

You must be logged in to post a comment Login