എത്യോപ്യന്‍ കര്‍ദിനാള്‍ കേരളത്തില്‍

എത്യോപ്യന്‍ കര്‍ദിനാള്‍ കേരളത്തില്‍

കൊച്ചി: എത്യോപ്യായിലെ കത്തോലിക്കാസഭാധ്യക്ഷനും ആദിദ് അബാബ അതിരൂപതയുടെ മെത്രാപ്പോലീത്തയുമായ കര്‍ദിനാള്‍ ഡോ. ബര്‍ഹാേെനയേസൂസ് ഡെമറോ സൂറോഫിയേലിന് എറണാകുളം മേജര്‍ ആര്‍ച്ച് ബിഷപ്‌സ് ഹൗസില്‍ സ്വീകരണം നല്കി.

കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അദ്ദേഹത്തെ ഹാരമണിയിച്ചു സ്വീകരിച്ചു. മാര്‍ത്തോമ്മാശ്ലീഹായുടെ പാരമ്പര്യമുള്ള ഭാരതസഭയില്‍ എത്താനായതില്‍ തനിക്കുള്ള സന്തോഷം എത്യോപ്യന്‍ കര്‍ദിനാള്‍ അറിയിച്ചു.

കാക്കനാട് മൗണ്ട് സെന്റ് തോമസ്, മലയാറ്റൂര്‍ കുരിശുമുടി, കോട്ടയ്ക്കാവ് സെന്റ് തോമസ് തീര്‍ത്ഥാടനകേന്ദ്രം, അങ്കമാലി സെന്റ് ജോര്‍ജ് ബസിലിക്ക എന്നിവിടങ്ങള്‍ അദ്ദേഹം സന്ദര്‍ശിച്ചു.

You must be logged in to post a comment Login