എനിക്കു സുരക്ഷിതത്വം തോന്നുന്നത് അങ്ങയുടെ നന്മയില്‍: മാര്‍പാപ്പയോട് ബനഡിക്ട് XVI മന്‍

എനിക്കു സുരക്ഷിതത്വം തോന്നുന്നത് അങ്ങയുടെ നന്മയില്‍: മാര്‍പാപ്പയോട് ബനഡിക്ട് XVI മന്‍

വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സന്മനസ്സ് തന്നെ പിടിച്ചുലച്ചുവെന്ന് എമിരിറ്റസ് ബെനഡിക്ട് പാപ്പ പറഞ്ഞു. മാര്‍പാപ്പയായി സ്ഥാനമൊഴിഞ്ഞതിനു ശേഷമുള്ള രണ്ടാമത്തെ പൊതു പ്രസംഗത്തിലാണ് ബനഡിക്ട് പാപ്പ ഇക്കാര്യമറിയിച്ചത്.

ഫ്രാന്‍സിസ് മാര്‍പാപ്പ വത്തിക്കാനിലെ ക്ലെമന്റൈന്‍ ഹാളില്‍ ബനഡിക്ട് പാപ്പയുടെ 65-ാം വൈദിക വാര്‍ഷികാഘോഷം സംഘടിപ്പിച്ച അവസരത്തിലാണ് പാപ്പയോടുള്ള നന്ദി ബനഡിക്ട് പാപ്പ രേഖപ്പെടുത്തിയത്. മാര്‍പാപ്പയും കര്‍ദ്ദിനാളുകളും ക്ഷണിക്കപ്പെട്ട അതിത്ഥികളുമടക്കം ഏതാനും ആളുകള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.

ബനഡിക്ട് പാപ്പ ചടങ്ങില്‍ എല്ലാവര്‍ക്കും പ്രത്യേകിച്ച് ഫ്രാന്‍സിസ് പാപ്പയോട് നന്ദി പറഞ്ഞു. ഞാന്‍ സുരക്ഷിതനാണെന്ന് തോന്നുന്ന സ്ഥലം അങ്ങയുടെ നന്മയാണ്. കരുണയുടെ പാതയില്‍ നമ്മള്‍ എല്ലാവര്‍ക്കുമൊപ്പം മുന്‍പോട്ട് ചലിക്കാന്‍ ഫ്രാന്‍സിസ് പാപ്പയ്ക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

You must be logged in to post a comment Login