എന്താണ് ഫെബ്രുവരി 11 ന്റെ പ്രത്യേകത?

എന്താണ് ഫെബ്രുവരി 11 ന്റെ പ്രത്യേകത?

ഫെബ്രുവരി 11. ആഗോള കത്തോലിക്കാ സഭ ഇന്ന് ലോക രോഗിദിനമായി ആചരിക്കുന്നു.

1992 മെയ് 13 ന് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ് ലോകരോഗിദിനം ആചരിക്കാനുളള തീരുമാനം ലോകത്തെ അറിയിച്ചത്. അടുത്ത വര്‍ഷം അതായത് 1993 ഫെബ്രുവരി 11 ന് ലോകരോഗിദിനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെട്ടു.

ലൂര്‍ദ്ദ് മാതാവിന്റെ തിരുനാള്‍ ദിനം കൂടിയാണ് ഫെബ്രുവരി 11 എന്ന പ്രത്യേകതയുമുണ്ട്.

എല്ലാ രോഗികളും ലൂര്‍ദ്ദ് മാതാവിന്റെ മാധ്യസ്ഥം തേടി സുഖപ്രാപ്തിക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്ന ദിനം കൂടിയാണ് ഇത്. തനിക്ക് പാര്‍ക്കിന്‍സണ്‍ രോഗമാണെന്ന് തിരിച്ചറിഞ്ഞതിന്റെ പിറ്റേ വര്‍ഷമാണ് ജോണ്‍ പോള്‍ ലോകരോഗിദിനം ആചരിക്കാനുള്ള തീരുമാനം എടുത്തത്. ലൂര്‍ദ്ദ്മാതാവിന്റെ തിരുനാള്‍ ദിനത്തില്‍ അനേകം തീര്‍ത്ഥാടകര്‍ ലൂര്‍ദ്ദിലെത്തുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യാറുണ്ട്.

ഫെബ്രുവരി 11 നാണ് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ തന്റെ രാജിതീരുമാനം ലോകത്തെ അറിയിച്ചത്.

You must be logged in to post a comment Login