എന്തും വന്നോട്ടെ, പ്രത്യാശ നഷ്ടപ്പെടുത്തരുത്: ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിക്കാന്‍: യുദ്ധം, കൊടുദാരിദ്ര്യം, അനുദിനമുള്ള പ്രശ്‌നങ്ങള്‍, ഏകാന്തത, ചുറ്റും ഉയര്‍ന്നുകേള്‍ക്കുന്ന വിദ്വേഷത്തിന്റെയും ഭീകരതയുടെയും വാര്‍ത്തകള്‍. പക്ഷേ എന്തുവന്നാലും നിങ്ങള്‍ പ്രത്യാശ നഷ്ടപ്പെടുത്തരുത്. കരുണയുടെ വര്‍ഷത്തില്‍ കൊച്ചുകുട്ടികള്‍ക്കു വേണ്ടിയുള്ള ജൂബിലി സന്ദേശം നല്കുകയായിരുന്നു അദ്ദേഹം.

ക്രിസ്തുവിനോടൊപ്പം നമുക്ക് വളരെ വലിയ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും. അവിടുത്തെ ശിഷ്യന്മാരാകാനുള്ള സന്തോഷവും അതിനുള്ള സാക്ഷ്യവും അവിടുന്ന് നല്കും. വലിയ കാര്യങ്ങള്‍ക്ക് വേണ്ടി സ്വയം സമര്‍പ്പിക്കുക. ക്രിസ്ത്യാനിയായിത്തീരാന്‍ തയ്യാറെടുപ്പുകള്‍ നടത്തുക..ധൈര്യപൂര്‍വ്വമായ തീരുമാനങ്ങളും തിരഞ്ഞെടുപ്പുകളും നടത്താന്‍.. അത് ചിലപ്പോള്‍ തീരെ ചെറിയ കാര്യങ്ങളില്‍ക്കൂടിയാണെങ്കിലും.. മാര്‍പാപ്പ പറഞ്ഞു.

You must be logged in to post a comment Login