എന്തുകൊണ്ടാണ് അകത്തോലിക്കര്‍ക്ക് വിശുദ്ധ കുര്‍ബാന നല്കാത്തത്?

എന്തുകൊണ്ടാണ് അകത്തോലിക്കര്‍ക്ക് വിശുദ്ധ കുര്‍ബാന നല്കാത്തത്?

കത്തോലിക്കരും അകത്തോലിക്കരും ഒന്നുപോലെ ചോദിക്കുന്ന ഒരു ചോദ്യമാണിത്. എന്തുകൊണ്ടാണ് അകത്തോലിക്കര്‍ക്ക് ദിവ്യകാരുണ്യം അഥവാ വിശുദ്ധ കുര്‍ബാന നല്കാത്തത്?

കത്തോലിക്കരുടെ വിവാഹം നടക്കുന്ന ചടങ്ങുകളില്‍ പങ്കെടുക്കുന്ന അകത്തോലിക്കരോട് ചില വൈദികര്‍ ഇങ്ങനെ പറഞ്ഞ് കേള്‍ക്കാറുണ്ട്. മാമ്മോദീസാ സ്വീകരിച്ച് വിശുദ്ധ കുമ്പസാരം നടത്തിയ കത്തോലിക്കര്‍ മാത്രമേ ദിവ്യകാരുണ്യം സ്വീകരിക്കാവൂ എന്ന്.

എന്താണ് ഇതിനുള്ള കാരണം?

ദിവ്യകാരുണ്യത്തിലുള്ള ഈശോയുടെ സജീവസാന്നിധ്യം വിശ്വസിക്കുന്നവരാണ് കത്തോലിക്കര്‍. അപ്പവും വീഞ്ഞും അവര്‍ക്ക് യേശുവിന്റെ യഥാര്‍ത്ഥത്തിലുള്ള ശരീരവും രക്തവുമാണ്. അല്ലാതെ അതൊരിക്കലും അവിടുത്തെ ശരീരത്തിന്റെയോ രക്തത്തിന്റെയോ പ്രതീകമല്ല.

അങ്ങനെയുള്ള ദിവ്യകാരുണ്യം സ്വീകരിക്കുമ്പോള്‍ ലോകം മുഴുവനുമുള്ള എല്ലാ കത്തോലിക്കരോടും കത്തോലിക്കാസഭയോടും അവര്‍ ഐക്യപ്പെടുകയും ആ ബന്ധം പ്രഖ്യാപിക്കുകയുമാണ് ചെയ്യുന്നത്. ക്രിസ്തുവുമായി വിശ്വാസപൂര്‍വ്വമായ സംയോഗം ദിവ്യകാരുണ്യസ്വീകരണത്തിലൂടെ അവര്‍ക്ക് ലഭ്യമാകുന്നു.

ഐക്യത്തിന്റേതായ ഈ കൂദാശ ദിവ്യകാരുണ്യത്തോട് വിയോജിപ്പ് രേഖപ്പെടുത്തുന്ന അകത്തോലിക്കാസമൂഹവുമായി അതില്‍ തന്നെ പങ്കുവയ്ക്കാന്‍ കഴിയില്ലെന്നതാണ് കത്തോലിക്കരുടെ വിശ്വാസം. എന്നാല്‍ അത്തരത്തിലുള്ള ഐക്യത്തിന് വേണ്ടി കത്തോലിക്കര്‍ പ്രാര്‍ത്ഥിക്കുന്നുണ്ട്. അന്നേദിവസം ദിവ്യകാരുണ്യത്തിലൂടെ ക്രിസ്തുവുമായുള്ള ഐക്യത്തെ പങ്കുവയ്ക്കാമെന്ന് അവര്‍ സ്വപ്നം കാണുന്നു.

അമേരിക്കയിലെ കാത്തലിക് ബിഷപ്‌സ് കോണ്‍ഫ്രന്‍സ് ഇത്തരമൊരു ആഗ്രഹം പങ്കുവച്ചിട്ടുമുണ്ട്.

ബി

You must be logged in to post a comment Login