എന്തുകൊണ്ടാണ് കത്തോലിക്കാ പുരോഹിതന്‍ വിവാഹം കഴിക്കാത്തത്?

എന്തുകൊണ്ടാണ് കത്തോലിക്കാ പുരോഹിതന്‍ വിവാഹം കഴിക്കാത്തത്?

പുരോഹിതന്‍ ഒരു വഴിപോക്കനാണ്.വഴിയാത്രക്കാരനാണ്. അദ്ദേഹത്തിന് മണ്ണോ സമ്പാദ്യമോ ഇല്ല. സ്വര്‍ഗ്ഗരാജ്യത്തെ പ്രതി ഷണ്ഡരാക്കപ്പെട്ടവരാണവര്‍. ( മത്തായി 19;12) രക്ഷയിലേക്കും പശ്ചാത്താപത്തിലേക്കും നയിക്കാനായി ദൈവത്താല്‍ പ്രത്യേകം വിളി ലഭിച്ചിട്ടുള്ളവരുമാണിവര്‍.അസാധാരണമായ വിളിയാണത്.

അങ്ങനെയുള്ള ഇവര്‍ക്ക് വിവാഹിതരാകാന്‍ അനുവാദം നല്കുകയാണെന്നിരിക്കട്ടെ അവരുടെ ജീവിതം അപ്പോള്‍ സാധാരണരീതിയിലേക്ക് വഴിതിരിഞ്ഞുപോകും. അവരുടെ മിനിസ്ട്രിയെ കുടുംബജീവിതം ബാധിക്കും. ഏതെങ്കിലും ഒന്നിനോട് പൂര്‍ണ്ണമായും പ്രതിബദ്ധരാകാന്‍ അവര്‍ക്ക് സാധിക്കാതെ വരും.

കുടുംബത്തിന്റെ ആവശ്യങ്ങള്‍ സാധിച്ചുകൊടുക്കുന്നതിനുള്ള തിരക്കില്‍ ശുശ്രൂഷാജീവിതത്തിലെ കടമകള്‍ വിസ്മരിക്കപ്പെട്ടുപോകും. പാതിരാത്രിയിലോ തണുത്ത വെളുപ്പാന്‍ കാലത്തോ മിനിസ്ട്രിയുമായി ബന്ധപ്പെട്ട് അവര്‍ക്ക് യാത്ര പോകേണ്ടതായി വരും. അപ്പോള്‍ കുടുംബത്തെ കൂടെക്കൊണ്ടുപോകാന്‍ കഴിയണമെന്നില്ല. ഇത് കുടുംബത്തിന്റെ സുരക്ഷയെ കരുതി അസ്വസ്ഥനാകുന്നതിന് കാരണമായിത്തീരും.

ഇടവകകളില്‍ നിന്ന് ഇടവകളിലേക്ക് സഞ്ചരിക്കേണ്ടവനാണ് വൈദികന്‍. അദ്ദേഹത്തിന് അപ്പോഴെല്ലാം കുടുംബത്തെയും കൂടെ കൊണ്ടുപോകാന്‍ കഴിയില്ല.

വിവാഹിതനാകാന്‍ കഴിയില്ല എന്നറിഞ്ഞുകൊണ്ടുതന്നെയാണ് ഒരാള്‍ വൈദികനാകാന്‍ തീരുമാനിക്കുന്നത്. വളരെ നെഗറ്റീവായി പൗരോഹിത്യത്തെ കാണുന്ന ആളുകള്‍ നമുക്കിടയിലുണ്ട്. കുടുംബജീവിതത്തിന്റെ ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒളിച്ചോടിപോകുന്നവരായിട്ടാണ് അവരതിനെ കാണുന്നത്. സ്‌നേഹത്തിന്റെ നിരാസനവും അവരതില്‍ ആരോപിക്കുന്നു.

പക്ഷേ സ്‌നേഹത്തിന്റെ വക്താവല്ലാത്ത ഒരു വ്യക്തിക്ക് , ത്യാഗം അനുഷ്ഠിക്കാത്ത ഒരാള്‍ക്ക് എങ്ങനെയാണ് ഒരു നല്ലവൈദികനാകാന്‍ കഴിയുന്നത് എന്ന് അവര്‍ ചിന്തിക്കുന്നില്ല. ക്രിസ്തുവിനെപോലെയാകാന്‍ വിളിക്കപ്പെട്ടിരിക്കുന്നവരാണ് വൈദികര്‍. മറ്റൊരു ക്രിസ്തുതന്നെയാണ് പുരോഹിതന്‍ . ക്രിസ്തുവിന്റെസഭ പുരോഹിതരിലൂടെയാണ് വളരുകയും ഫലം പുറപ്പെടുവിക്കുകയും ചെയ്യുന്നത് എന്ന് നമുക്കറിയാം.

വളരെ സ്വാര്‍ത്ഥപരമായ തീരുമാനമോ അലസതാപൂര്‍വ്വമായ ഇടപെടലോ അല്ല പുരോഹിതനുള്ളത്. വളരെ ധീരവും ശക്തവുമായ തീരുമാനമാണ് ഒരാള്‍ വൈദികനാകുമ്പോള്‍ എടുക്കുന്നത്.

എന്റെ നാമത്തെ പ്രതി ഭവനത്തോെയോ സഹോദരന്മാരെയോ സഹോദരികളെയോ പിതാവിനെയോ മാതാവിനെയോ മക്കളെയോ വയലുകളെയോ പരിത്യജിക്കുന്ന ഏതൊരുവനും നൂറിരട്ടി ലഭിക്കും. അവന്‍ നിത്യജീവന്‍ അവകാശമാക്കുകയും ചെയ്യും( മത്തായി 19;29) എന്ന തിരുവചനമാണ് ഒരു വൈദികന്റെ ധൈര്യം. അവന്‍ ഒരിക്കലും കലപ്പയില്‍ കൈവച്ചിട്ട് തിരിഞ്ഞുനോക്കേണ്ടവനുമല്ല.
ബി

You must be logged in to post a comment Login