എന്തുകൊണ്ടാണ് കത്തോലിക്കര്‍ തങ്ങളുടെ പാപങ്ങള്‍ ദൈവത്തോട് നേരിട്ടുപറയാതെ വൈദികനോട് പറയുന്നത്?

എന്തുകൊണ്ടാണ് കത്തോലിക്കര്‍ തങ്ങളുടെ പാപങ്ങള്‍ ദൈവത്തോട് നേരിട്ടുപറയാതെ വൈദികനോട് പറയുന്നത്?

വിശുദ്ധ യാക്കോബ് ശ്ലീഹായുടെ ലേഖനം അഞ്ചാം അധ്യായം പതിനാറാം വാക്യത്തില്‍ ഇങ്ങനെ നാം വായിക്കുന്നു, നിങ്ങള്‍ സൗഖ്യം പ്രാപിക്കാനായി പരസ്പരം പാപങ്ങള്‍ ഏറ്റുപറയുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുവിന്‍.

ശ്രദ്ധിക്കണം തിരുവചനം പറയുന്നത് നീ നിന്റെ പാപങ്ങള്‍ ദൈവത്തോട് നേരിട്ടു പറയണം എന്നല്ല മറിച്ച് നീ നിന്റെ പാപങ്ങള്‍ മറ്റൊരാളോട് പറയണം എന്നാണ്.

വിശുദ്ധ മത്തായിയുടെ സുവിശേഷം ഒമ്പതാം അധ്യായം ആറാം വാക്യം ഇങ്ങനെ പറയുന്നു ഭൂമിയില്‍ പാപങ്ങള്‍ ക്ഷമിക്കാന്‍ മനുഷ്യപുത്രന് അധികാരമുണ്ടെന്ന് നിങ്ങള്‍ അറിയേണ്ടതിനാണിത്. തുടര്‍ന്ന് ഈ അധികാരം മനുഷ്യര്‍ക്ക് നല്കിയതായി നാം വായിക്കുന്നുണ്ട്. മനുഷ്യര്‍ക്ക് ഇത്തരം അധികാരം നല്കിയ ദൈവത്തെ മഹത്വപ്പെടുത്തി.(8)

അതുപോലെ വിശുദ്ധ യോഹന്നാന്റെ സുവിശേഷം അധ്യായം 20 ന്റെ 23 ല്‍ നാം ഇങ്ങനെ വായിക്കുന്നു. നിങ്ങള്‍ ആരുടെ പാപങ്ങള്‍ ക്ഷമിക്കുന്നുവോ അവ അവരോട്ക്ഷമിക്കപ്പെട്ടിരിക്കും. നിങ്ങള്‍ ആരുടെ പാപങ്ങള്‍ ബന്ധിക്കുന്നുവോ അവ ബന്ധിക്കപ്പെട്ടിരിക്കും.

ഉത്ഥിതനായ ക്രിസ്തു ശിഷ്യര്‍ക്ക് മധ്യേ പ്രത്യക്ഷപ്പെട്ടുകൊണ്ട് പറയുന്നത് ഇതാണ്. നിങ്ങള്‍ക്ക് സമാധാനം. പിതാവ് എന്നെ അയച്ചതുപോലെ ഞാനും നിങ്ങളെ അയ്ക്കുന്നു. പിതാവ് എങ്ങനെയാണ് പുത്രനെ അയച്ചതെന്ന് വിശുദ്ധ മത്തായിയുടെ സുവിശേഷം ഒമ്പതാം അധ്യായം പറയുന്നു.

ഭൂമിയിലെ പാപങ്ങള്‍ മോചിക്കാനുള്ള അധികാരമാണ് പിതാവ് പുത്രന് നല്കിയത്. ഇതേ അധികാരമാണ് പുത്രന്‍ തന്റെ ശിഷ്യന്മാര്‍ക്ക് നല്കിയത്. വിശുദ്ധ യോഹ20 ല്‍ നാം ഇങ്ങനെ വായിക്കുന്നു. പിതാവ് എന്നെ അയച്ചതുപോലെ ഞാനും നിങ്ങളെ അയ്ക്കുന്നു. ഇതുപറഞ്ഞിട്ട് അവരുടെ മേല്‍ നിശ്വസിച്ചുകൊണ്ട് അവരോട് അരുളിച്ചെയ്തു. നിങ്ങള്‍ പരിശുദ്ധാത്മാവിനെ സ്വീകരിക്കുവിന്‍.

ചുരുക്കത്തില്‍ വിശുദ്ധ ഗ്രന്ഥം പറയുന്നത് നിങ്ങള്‍ നിങ്ങളുടെ പാപം മറ്റൊരാളോട് പറയുവിന്‍ എന്നാണ്. അതോടൊപ്പം ഭൂമിയിലെ പാപങ്ങള്‍ ക്ഷമിക്കാന്‍ ക്രിസ്തു മനുഷ്യന്  അധികാരം നല്കിയിട്ടുണ്ടെന്നും പറയുന്നു. ക്രിസ്തു തന്റെ ശിഷ്യന്മാരെ ലോകത്തിലേക്ക് അയച്ചത് ഈ അധികാരത്തോടെയാണ്.

അതുകൊണ്ടാണ് കത്തോലിക്കര്‍ തങ്ങളുടെ പാപങ്ങള്‍ ഒരു പുരോഹിതനോട് ഏറ്റുപറയുന്നത്. ക്രിസ്തുവിന്റെ പദ്ധതിയാണത്. പുരോഹിതനിലൂടെ ക്രിസ്തു നമ്മുടെ പാപങ്ങള്‍ ക്ഷമിക്കുന്നു.ക്ഷമിക്കുന്നത് ദൈവത്തിന്റെ അധികാരമാണ്. എന്നാല്‍ അവിടുന്ന് ആ അധികാരം പുരോഹിതശുശ്രൂഷയിലൂടെയാണ് നല്കുന്നതെന്ന് മാത്രം.

ബി

You must be logged in to post a comment Login