എന്തുകൊണ്ടാണ് കത്തോലിക്കാസഭയില്‍ ശിശുമാമ്മോദീസാ നല്കുന്നത്?

എന്തുകൊണ്ടാണ് കത്തോലിക്കാസഭയില്‍ ശിശുമാമ്മോദീസാ നല്കുന്നത്?

ഉത്ഭവപാപത്തെക്കുറിച്ചുള്ള ചിന്തയില്‍ നിന്നാണ് കത്തോലിക്കാസഭയില്‍ ശിശുമാമ്മോദീസ അനുവര്‍ത്തിക്കുന്നത്. ആദത്തിന്റെയും ഹവ്വയുടെയും പാപത്തെ തുടര്‍ന്ന് മനുഷ്യപ്രകൃതിയാലുള്ള വീഴ്ചകൊണ്ട് എല്ലാ മനുഷ്യരും ഉത്ഭവപാപത്തോടെയാണ് ജനിക്കുന്നത്.

എന്നാല്‍ ശിശു മാമ്മോദീസായിലൂടെ ലഭിക്കുന്ന ദൈവികകരുണയിലൂടെ ദൈവം ഉത്ഭവപാപത്തിന്റെ എല്ലാ കറകളും കഴുകിക്കളയുകയും അവിടുത്തെ പരിശുദ്ധ കുടുംബത്തിന്റെ അംഗങ്ങളാക്കിമാറ്റുകയും നമ്മുക്ക് നിത്യജീവന്‍ വാഗ്ദാനം നേരുകയും ചെയ്യുന്നു.

ജന്മപാപത്തിന്റെ കറകളോടെ ജനിച്ചുവീഴുന്നതുകൊണ്ടാണ് ഓരോ ശിശുവിനും മാമ്മോദീസാ നല്‌കേണ്ടിവരുന്നത്. ദൈവികകരുണയില്‍ നിന്ന് നമ്മുടെ ദൈവം ആരെയും മാറ്റിനിര്‍ത്തുന്നില്ല. കഴിവതും വേഗത്തില്‍ ശിശുക്കള്‍ക്ക് മാമ്മോദീസാ നല്കുന്ന കാര്യത്തില്‍ മാതാപിതാക്കളും മറ്റ് ബന്ധപ്പെട്ടവരും ശ്രദ്ധിക്കേണ്ടതാണ്.

ബി

You must be logged in to post a comment Login