എന്തുകൊണ്ട് ക്രൈസ്തവര്‍ ഐഎസിന് വേണ്ടി പ്രാര്‍ത്ഥിക്കണം?

എന്തുകൊണ്ട് ക്രൈസ്തവര്‍ ഐഎസിന് വേണ്ടി പ്രാര്‍ത്ഥിക്കണം?

നമ്മള്‍ എല്ലാവരും ഒരുവട്ടമെങ്കിലും മിഡില്‍ ഈസ്റ്റില്‍ പീഡനങ്ങള്‍ അനുഭവിക്കുന്ന ക്രൈസ്തവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിച്ചിട്ടുണ്ടാവാം. എന്നാല്‍ ഒരിക്കലെങ്കിലും ഐഎസ് ഭീകരര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിച്ചിട്ടില്ല. കാരണം  കൊടുംക്രൂരന്മാരെന്ന നിലയില്‍ അവരെ നാം അകറ്റിനിര്‍ത്തിയിരിക്കുകയാണ്, പകയോടെ.

എന്നാല്‍ ഒരു ക്രിസ്ത്യാനിക്ക് ഐഎസിന് വേണ്ടി പ്രാര്‍ത്ഥിക്കാനുള്ള കടമയുണ്ട്. അത് എന്തുകൊണ്ട് എന്നല്ലേ, പറയാം.
ഒന്ന്: ക്രിസ്തു നമ്മോട് പറഞ്ഞിരിക്കുന്നത് ശത്രുവിനെ സ്‌നേഹിക്കുക എന്നും പീഡിപ്പിക്കുന്നവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണം എന്നുമാണ്. (മത്തായി5,43_45)

രണ്ട് വിശുദ്ധ പൗലോസ് ഒരുകാലത്ത് ക്രൈസ്തവരെ വേട്ടയാടിയിരുന്ന സാവൂളായിരുന്നു.( അപ്പസ്‌തോല 9:3) ഐഎസ് ഭീകരരര്‍ മനസ്സ് മാറി സുവിശേഷത്തില്‍ വിശ്വസിക്കുന്നത് അനതിവിദൂരകാലത്ത് സംഭവിക്കുന്ന ഒന്നാണ് എന്ന് നമ്മള്‍ തീര്‍ച്ചയായും വിശ്വസിക്കണം.

മൂന്ന്. ക്രിസ്തുവിന്റെ കൃപയാലാണ് എല്ലാ പാപികളും രക്ഷിക്കപ്പെട്ടിരിക്കുന്നത്.( റോമ 3; 22-24) ഇന്ന് നാം ക്രിസ്തുവുമായി ഐക്യത്തിലായിരിക്കുന്നുവെങ്കില്‍ അതിന് ഒന്നേ കാരണമുള്ളൂ ക്രിസ്തുവിന്റെ കൃപയാണ് നമ്മെ രക്ഷിച്ചിരിക്കുന്നത്.

നാല് ക്രിസ്തു നമുക്ക് വേണ്ടിയാണ് മരിച്ചത്. എല്ലാവരും രക്ഷിക്കപ്പെടണമെന്നത് ദൈവത്തിന്റെ ആഗ്രഹമാണ്(1 തിമോ 2, 4-6) എല്ലാവരുടെയും രക്ഷയാണ് ദൈവം ആഗ്രഹിക്കുന്നത്. അതില്‍ ഐഎസും ഉള്‍പ്പെടും.

അഞ്ച് നരകം ഭീകരമായ ഒരു സ്ഥലമാണ്. സ്വര്‍ഗ്ഗം മനോഹരവും എന്നാല്‍ രണ്ടും സ്ഥിരമാണ്.
ഒരിടത്ത് പല്ലുകടിയും വിലാപവുമാണ്. മറ്റൊരിടത്താവട്ടെ കണ്ണുനീര്‍ തുടച്ചുനീക്കപ്പെടുന്നു. സാധിക്കുമെങ്കില്‍ നരകം ഒഴിവാക്കി സ്വര്‍ഗ്ഗം തിരഞ്ഞെടുക്കാനാവും.

ഐഎസ് ഭീകരര്‍ നരകത്തെ വിട്ടുപേക്ഷിച്ച് സ്വര്‍ഗ്ഗം തിരഞ്ഞെടുക്കുന്നതിനായി നമുക്ക് പ്രാര്‍ത്ഥിക്കാം.

ബി

You must be logged in to post a comment Login