എന്തുകൊണ്ട് ഞാന്‍ വിശുദ്ധ ബൈബിളില്‍ വിശ്വസിക്കണം? വിശുദ്ധ ബൈബിള്‍ മറ്റ് മതഗ്രന്ഥങ്ങളില്‍ നിന്ന് എങ്ങനെയാണ് വ്യത്യസ്തമായിരിക്കുന്നത്?

എന്തുകൊണ്ട് ഞാന്‍ വിശുദ്ധ ബൈബിളില്‍ വിശ്വസിക്കണം? വിശുദ്ധ ബൈബിള്‍ മറ്റ് മതഗ്രന്ഥങ്ങളില്‍ നിന്ന് എങ്ങനെയാണ് വ്യത്യസ്തമായിരിക്കുന്നത്?

ആയിരത്തിയഞ്ഞൂറിലേറെ വര്‍ഷങ്ങള്‍ക്ക് മുമ്പ് വിരചിതമായ, ഏകദേശം നാല്പതോളം എഴുത്തുകാര്‍ ചേര്‍ന്ന് എഴുതിയ, അസാധാരണമായ രചനയാണ് വിശുദ്ധ ബൈബിള്‍. ഇതെഴുതപ്പെട്ട സാഹചര്യവും സ്ഥലങ്ങളും വളരെ വ്യത്യസ്തമാണ്.

വിശുദ്ധ പൗലോസ് ബൈബിള്‍ രചിച്ചത് ജയിലിനുള്ളില്‍ വച്ചായിരുന്നു. യോഹന്നാനാകട്ടെ പാത്മോസ് ദ്വീപില്‍ ഏകാന്തതയില്‍ വച്ചും .

വ്യത്യസ്തമായ ഭാഷയിലാണ് ഇവ രചിക്കപ്പെട്ടതും. പ്രധാനമായി ഹിബ്രൂ, അരാമിക്, ഗ്രീക്ക്. മൂന്ന് ഭൂഖണ്ഡങ്ങളില്‍ നിന്നായിരുന്നു ഇവ പിറവിയെടുത്തത്. ആഫ്രിക്ക, ഏഷ്യ, യൂറോപ്പ്.

ഇങ്ങനെ വിവിധ കാലങ്ങളില്‍, വിവിധഭാഷകളില്‍, വിവിധ ഭൂഖണ്ഡങ്ങളിലിരുന്ന് രചിക്കപ്പെട്ട ബൈബിള്‍ മനുഷ്യരക്ഷയെക്കുറിച്ചുള്ള ദൈവികപദ്ധതിയെക്കുറിച്ച് വിവരിക്കുന്ന കാര്യത്തില്‍ അസാധാരണമായ ഐക്യമാണ് കാണിക്കുന്നത്. ഈ ഐക്യം ദൈവമനസ്സിനെയാണ് അനാവരണം ചെയ്യുന്നത്. ദൈവനിവേശിതമായിട്ടാണ് ഇത് രചിക്കപ്പെട്ടിരിക്കുന്നത് എന്നതിന് തെളിവാണ്.

തിരുവചനങ്ങള്‍ തമ്മിലുള്ള ഐക്യത്തിനപ്പുറം പഴയനിയമവും പുതിയ നിയമവും തമ്മിലുള്ള ചരിത്രസ്വഭാവത്തിന്‍റെ ആധികാരികത ആധുനിക ആര്‍ക്കിയോളജിസ്റ്റുകള്‍ ഉറപ്പിച്ച് പറയുന്നുമുണ്ട്. വിവിധ ആര്‍ക്കിയോളജിസ്റ്റുകള്‍ ബൈബിളിലെ കൃത്യതയെ പിന്തുണയ്ക്കുന്നുമുണ്ട്.

അതുപോലെ പ്രധാനപ്പെട്ട ഒരു കാര്യമാണ് ബൈബിളിലെ പ്രവചനങ്ങള്‍. 1817 പ്രവചനങ്ങളാണ് ബൈബിളിലുള്ളത്.1239 എണ്ണം പഴയ നിയമത്തിലും 578 പുതിയ നിയമത്തിലും. ബൈബിളില്‍ 27 % വും ഇത്തരം പ്രവചനങ്ങളാണ്. മറ്റൊരു മതഗ്രന്ഥത്തിലും ഇത്തരത്തിലുള്ള പ്രവചനങ്ങള്‍ അവകാശപ്പെടാനില്ല.

ദൈവത്തിന്റെ നാമത്തില്‍ നടത്തിയ ഇത്തരം പ്രവചനങ്ങളൊന്നും പാഴായിപ്പോയിട്ടുമില്ല. ദൈവനിവേശിതമായിട്ടാണ് ഇവ രചിക്കപ്പെട്ടത് എന്നതിന് ഏറ്റവും വലിയ തെളിവാണ് ഇവയൊന്നും പാഴായിപ്പോയിട്ടില്ല എന്നത്.

ഏതുതരത്തിലുള്ള മനുഷ്യരുമായിക്കൊള്ളട്ടെ അവരുടെ ഭാഷയോ സംസ്‌കാരമോ എന്തുമായിക്കൊള്ളട്ടെ ഈ ഗ്രന്ഥത്തിലൂടെ കടന്നുപോകുന്നവരുടെ ജീവിതങ്ങളിലെല്ലാം മാറ്റം സംഭവിക്കുന്നുണ്ട്. അനേകം നിരീശ്വരവാദികള്‍ വിശുദ്ധ ഗ്രന്ഥവായനയിലൂടെ അവരുടെ ജീവിതത്തിന് മാറ്റമുണ്ടാകുകയും വിശ്വാസികളായി മാറുകയും ചെയ്തിട്ടുണ്ട്.

അനേക ദുഷ്ടര്‍ പാപമാര്‍ഗ്ഗങ്ങള്‍ പിന്തിരിഞ്ഞ് നല്ല ജീവിതം നയിക്കാന്‍ കാരണമായിട്ടുണ്ട്. ദൈവസാന്നിധ്യം നമുക്ക് ഇതില്‍ അനുഭവിക്കാന്‍ കഴിയുന്നുണ്ട്. പ്രായമോ ലിംഗമോ ജാതിയോ ഭാഷയോ നോക്കാതെ ഈ ഗ്രന്ഥം നമ്മെ അനുഭവിപ്പിക്കുന്നു.

ഇത്തരം അനേകം കാരണങ്ങള്‍ കൊണ്ട് നാം വിശുദ്ധ ഗ്രന്ഥത്തെ വിശ്വസിക്കുകയും മറ്റ് മതഗ്രന്ഥങ്ങളില്‍ നിന്ന് ഉയരത്തില്‍ പ്രതിഷ്ഠിക്കുകയും ചെയ്യുന്നു.

ബി

You must be logged in to post a comment Login