എന്നെ മെത്രാനാക്കിയത് തെങ്ങുകയറ്റക്കാരന്‍: മാര്‍ ക്രിസോസ്റ്റം

എന്നെ മെത്രാനാക്കിയത് തെങ്ങുകയറ്റക്കാരന്‍: മാര്‍ ക്രിസോസ്റ്റം

Mar-20Chrysostomതിരുവനന്തപുരം: തന്നെ മെത്രാനാക്കിയത് അയല്‍വക്കത്തെ തെങ്ങുകയറ്റക്കാരനായ ശങ്കുവാണെന്ന് ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ്മാ വലിയ മെത്രാപ്പോലീത്ത. മീഡിയ ട്രസ്റ്റിന്റെ മികച്ച സാമൂഹിക പ്രവര്‍ത്തകനുള്ള തെങ്ങമം ബാലകൃഷ്ണന്‍ സ്മാരക അവാര്‍ഡ് ഏറ്റുവാങ്ങി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പഠിക്കുന്ന കാലത്ത് വീട്ടിലെ വരുമാനം തെങ്ങില്‍ നിന്നായിരുന്നു. മാര്‍ ക്രിസോസറ്റം തുടര്‍ന്നു. ഉയരമുള്ള തെങ്ങില്‍ കയറി തേങ്ങ പറിക്കാന്‍ തനിക്കോ തന്റെ പിതാവിനോ സഹോദരനോ കഴിയുമായിരുന്നില്ല.

ശങ്കുവന്ന് തെങ്ങില്‍ കയറി തേങ്ങയിട്ടാലേ കോളജില്‍ ഫീസ് അടയ്ക്കാന്‍കഴിയുമായിരുന്നുള്ളൂ. ഫീസ് മുടങ്ങിയാല്‍ കോളജ് പഠനം മുടങ്ങും. കോളജ് പഠനം മുടങ്ങിയാല്‍ അച്ചനാകാന്‍ കഴിയില്ല. അച്ചനാകാന്‍ കഴിഞ്ഞില്ലെങ്കില്‍ മെത്രാനാകാനും കഴിയില്ല. അതുകൊണ്ട് തന്നെ മെത്രാനാക്കിയത് തെങ്ങുകയറ്റക്കാരന്‍ ശങ്കുവാണെന്ന് പറയേണ്ടിവരും. മാര്‍ ക്രിസോസ്റ്റം പറഞ്ഞു.

 

 

 

 

 

 

 .

You must be logged in to post a comment Login