‘എന്നോടൊപ്പമുണ്ടായിരുന്നത് മിഖായേല്‍ മാലാഖ’

‘എന്നോടൊപ്പമുണ്ടായിരുന്നത് മിഖായേല്‍ മാലാഖ’

5 വര്‍ഷം താലിബാന്‍ തടങ്കലിലായിരുന്ന അമേരിക്കന്‍ വംശജനായ ഡോക്ടറെ മോചിപ്പിക്കാനുള്ള ഓപ്പറേഷന്റെ തലവനായി നിയോഗിക്കപ്പെടുമ്പോള്‍ അത് ഏറ്റെടുക്കാന്‍ 36 കാരനായ ബയേഴ്‌സിനെ സന്തോഷമേ ഉണ്ടായിരുന്നുള്ളൂ. സ്വന്തം കഴിവിലുള്ള അമിതമായ വിശ്വാസം കൊണ്ടല്ല, മിഖായേല്‍ മാലാഖ തന്റെ സംരക്ഷണത്തിനെത്തുമെന്ന വിശ്വാസം ബയേഴ്‌സിന് ഉണ്ടായിരുന്നു.

ഏറെ നേരം നീണ്ട പോരാട്ടത്തിനൊടുവിലാണ് ഡോക്ടര്‍ ദിലീപ് ജോസഫിനെ താലിബാന്‍ ഭീകരരുടെ തടങ്കലില്‍ നിന്നും ബയേഴ്‌സിന്റെ നേതൃത്വത്തിലുള്ള സംഘം മോചിപ്പിച്ചത്. ബയേഴ്‌സ് ആയിരുന്നു ഓപ്പറേഷനിലെ താരം. ആ പോരാട്ടം ബയേഴ്‌സിന്റെ സൈനികജീവിതത്തില്‍ ഒരു പൊന്‍തൂവല്‍ കൂടി ചാര്‍ത്തിക്കൊടുത്തു. രാജ്യത്തെ ഏറ്റവും വലിയ സൈനിക ബഹുമതിയായ ‘മെഡല്‍ ഓഫ് ഓണര്‍’ പ്രസിഡന്റ് ബറാക്ക് ഒബാമയില്‍ നിന്നും ബയേഴ്‌സ് ഏറ്റുവാങ്ങി.

പുരസ്‌കാരം വാങ്ങിയതിനു ശേഷമുള്ള ബയേഴ്‌സിന്റെ പ്രതികരണമാണ് എല്ലാവരേയും അത്ഭുതപ്പെടുത്തിയത്. മിഖായേല്‍ മാലാഖയാണ് ആ പോരാട്ടത്തിലുടനീളം തന്നോടൊപ്പമുണ്ടായിരുന്നത് എന്നാണ് അദ്ദേഹം സാക്ഷ്യപ്പെടുത്തിയത്. ദൈവത്തിന്റെ മക്കളെ ശത്രുകരങ്ങളില്‍ നിന്നും രക്ഷിക്കുന്നത് മിഖായേല്‍ മാലാഖയാണ് എന്ന അറിവ് കുട്ടിക്കാലത്തു തന്നെ ബയേഴ്‌സിനുണ്ടായിരുന്നു. മിഖായേല്‍ മാലാഖയുടെ ചിത്രം എപ്പോഴും തന്റെ പക്കല്‍ ഉണ്ടാകാറുണ്ടെന്നും മിഖായേല്‍ മാലാഖയോട് നിരന്തരം പ്രാര്‍ത്ഥിക്കാറുണ്ടെന്നും ബയേഴ്‌സ് പറഞ്ഞു.

You must be logged in to post a comment Login