എന്റിക് ഷായെ വാഴത്തപ്പെട്ടവനാക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായി

എന്റിക് ഷായെ വാഴത്തപ്പെട്ടവനാക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായി

downloadഎന്റിക് ഷാ എന്ന അര്‍ജന്റീനക്കാരനായ വ്യവസാസിയെ വിശുദ്ധനായി കാണുന്നതിനുള്ള ഫ്രാന്‍സിസ് പാപ്പയുടെ ആഗ്രഹത്തിന് ഇനി അധികനാള്‍ കാത്തിരിക്കേണ്ടി വരില്ലയെന്ന് ഷായെ വിശുദ്ധനാക്കുന്ന അംഗത്തിന് നേതൃത്വം നല്‍കുന്ന ജുവാന്‍ നവാറോ വ്യക്തമാക്കി.

എന്റിക് ഷായെക്കുറിച്ച് രൂപതാ തലത്തിലുള്ള അന്വേഷണങ്ങള്‍ പൂര്‍ത്തിയായി എന്ന് ജുവാന്‍ നവാറോ പറഞ്ഞു.

ഫ്രാന്‍സിസ് പാപ്പ ബ്യൂണോ ഐറിസ് ആര്‍ച്ച്ബിഷപ്പ് ആയിരിക്കവെ പ്രത്യേക താത്പര്യത്താല്‍ അദ്ദേഹം നടപടികള്‍ക്ക് തുടക്കം കുറിച്ചു. 2013ല്‍ ആര്‍ച്ച്ബിഷപ്പ് മരിയെ പോളി രൂപതയുടെ ബിഷപ്പായി സ്ഥാനമേറ്റെടുത്തപ്പോള്‍ പൂര്‍ത്തിയായ നടപടികള്‍ കോണ്‍ഗ്രിഗേഷന്‍ ഫോര്‍ ദി കോസസ് ഓഫ് സെയിന്റ്‌സിന് കൈമാറി.

റോമിലെ പ്രക്രിയകള്‍ കൂടി പൂര്‍ത്തിയായാല്‍ വ്യവസായിയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കും. സില്‍വിയ കൊറേല്‍ ആണ് റോമിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. എന്റിക് ഷായെക്കുറിച്ച് സാക്ഷ്യം നല്‍കുന്ന ദൃക്‌സാക്ഷികളുടെ വാക്കുകള്‍ കൂടാതെ അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ചും പഠനങ്ങള്‍ നടത്തണം.

റോമില്‍ ഇപ്പോള്‍ അദ്ദേഹത്തിന്റെ ജീവിതത്തിലെ നന്മകളെക്കുറിച്ചും ഷായുടെ എഴുത്തു രീതികളെക്കുറിച്ചും, ഷായുടെ പ്രധാനപ്പെട്ട ജീവിത രീതികളെക്കുറിച്ചുമുള്ള അന്വേഷണങ്ങള്‍ കൊറേലിന്റെ നേതൃത്വത്തില്‍ നടക്കുകയാണ്.

You must be logged in to post a comment Login