എന്റെ ഇഷ്ടമല്ല, അവിടുത്തെ ഇഷ്ടം നിറവേറട്ടെ: ടെഡ് ക്രൂസ്

എന്റെ ഇഷ്ടമല്ല, അവിടുത്തെ ഇഷ്ടം നിറവേറട്ടെ: ടെഡ് ക്രൂസ്

അമേരിക്കന്‍ പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളിലൊരാളായ ടെഡ് ക്രൂസ് പറയുന്നത് വിശ്വാസം മാറ്റി നിര്‍ത്തിക്കൊണ്ടുള്ള രാഷ്ട്രീയം തനിക്കു വേണ്ടെന്നാണ്. ക്രിസ്തുവാണ് തന്റെ ജീവിതത്തിന്റെ കേന്ദ്രമെന്ന് ടെഡ് ക്രൂസ് പല തവണ ഏറ്റുപറഞ്ഞിട്ടുണ്ട്. വീടുവിട്ടുപോയ തന്റെ പിതാവ് തിരിച്ചുവന്നത് സുവിശേഷം കേട്ടതിന്റെ ഫലമായിട്ടാണെന്നും അമ്മ കര്‍ത്താവിങ്കലേക്ക് തിരിഞ്ഞതാണ് തന്റെ ജീവിതത്തെത്തന്നെ മാറ്റിമറിച്ചതെന്നും ക്രൂസ് സാക്ഷ്യപ്പെടുത്തിയിട്ടുമുണ്ട്.

എട്ടുവയസ്സുള്ളപ്പോളാണ് ടെഡ് ക്രൂസ് ക്രിസ്തുവിനെ നാഥനും രക്ഷകനുമായി ഏറ്റുപറഞ്ഞത്. തുടര്‍ന്നിങ്ങോട്ട് കത്തോലിക്കാ വിശ്വാസത്തിലാണ് വളര്‍ന്നത്. ക്രിസ്തുവിന്റെ രക്തത്താലാണ് താന്‍ രക്ഷിക്കപ്പെട്ടത്. മറ്റൊന്നും തനിക്ക് വിശ്വാസത്തെക്കാള്‍ പ്രധാനമല്ല. വിശ്വാസം ത്യജിച്ചുള്ള രാഷ്ട്രീയ പ്രവര്‍ത്തനത്തിന് താനില്ല. തിരഞ്ഞെടുപ്പില്‍ വിജയിക്കുമോ എന്നുള്ള ചോദ്യത്തിന് എന്റെ ഇഷ്ടമല്ല, അവിടുത്തെ ഇഷ്ടം നിറവേറട്ടെ എന്നാണ് ടെഡ് ക്രൂസ് പറഞ്ഞത്.

You must be logged in to post a comment Login