എന്റെ ഉടമസ്ഥൻ

എന്റെ ഉടമസ്ഥൻ
എന്റെ ഉടമസ്ഥൻ .
എന്റെ ഉടമസ്ഥൻ .

നിന്റെ ചിറകുകളുടെ നിഴലിലാണ് ഞാൻ നിരന്തരം സഞ്ചരിക്കുന്നത് ….നിന്റെ ഉറവകളിലെ തെളിവെള്ളമാണ്
ദിനാന്ത്യങ്ങളിൽ എന്റെ ദാഹമകറ്റുന്നത് ….
നീ ഉയർത്തിയ കുരിശുമരമാണ് എന്റെ കുറവുകളുടെ ചില്ലകളിൽ ത്യാഗത്തിന്റെ സഹന മഴ പെയ്യിച്ചു
താഴ് വേരോടെ തളിർത്തു തന്റെ ആകാശം തേടാൻ അനുവദിക്കുന്നത് ……….
നീ നല്കിയ അഞ്ചു അപ്പവും മീനുമാണ് ഇന്നും എന്റെ അത്താഴത്തിനു രുചി പകരുന്നത് ….
നിന്റെ കോപ്പയിൽ നിറഞ്ഞ വീഞ്ഞാണ് കാനായിലെ പോലെ എന്റെ ആഘോഷങ്ങളിലും
വീര്യം നല്കുന്നത് ….
നിന്നെ ഒറ്റിയവന്റെ നിറമാണ് ചിലപ്പോൾ എന്റെ പകലുകൾക്ക്, ആ മുപ്പതു വെള്ളി കാശിന്റെ
തിളക്കമാണ് എന്റെ ചില രാത്രികൾക്ക് ..
എന്നിട്ടും,
നിന്റെ ചിറകുകളുടെ തണലിൽ ആണ് ഇന്നും എന്റെ യാത്രകൾ ………..നിന്റെ വെളിച്ചത്തിന്റെ നിലാവിൽ ആണ്
എന്റെ ഇരുളുകൾ അപ്രത്യക്ഷമാകുന്നത് …
നീയെന്റെ ഉടമസ്ഥൻ എന്നതിലാണ് എന്റെ സ്വർഗം!.

You must be logged in to post a comment Login