എന്റെ ഏറ്റവും സ്‌നേഹം നിറഞ്ഞ ഈശോയെ,

എന്റെ ഏറ്റവും സ്‌നേഹം നിറഞ്ഞ ഈശോയെ,

ഒരു കത്തില്‍ മാത്രം ഒതുക്കി നിര്‍ത്താന്‍ കഴിയുന്നതല്ലാ എനിക്ക് നിന്നോടുള്ള സ്‌നേഹം. ഞാന്‍ നിന്നെ സ്‌നേഹിക്കുന്നതിന്റെ 100 ഇരട്ടി നീ എന്നെയും സ്‌നേഹിക്കുന്നു. എന്റെ ജീവിതത്തില്‍ ഞാന്‍ പിന്തിരിഞ്ഞു നോക്കുമ്പോള്‍ നീ എന്നെ നടത്തിയ വഴികളെ കുറിച്ചോര്‍ക്കുമ്പോള്‍ ഞാന്‍ അറിയുന്നു എന്റെ ഈശോയെ.. നീ എന്നോട് കാണിച്ചു അതിയായ സ്‌നേഹം.

ഗര്‍ഭചിദ്രം നടക്കുന്ന ഈ ലോകത്ത് അതില്‍ നിന്നെല്ലാം സംരക്ഷിച്ചു നിന്റെ ആ സ്‌നേഹത്തിലേക്ക്് എന്നെ നീ ക്ഷണിച്ചു. സ്‌നേഹമുള്ള ഒരു അപ്പച്ചനേയും അമ്മച്ചിയും നല്കി. കുട്ടിക്കാലത്ത് ഒരുപാട് ബുദ്ധിമുട്ടിലൂടെ കടന്നു പോയപ്പോഴും സാമ്പത്തികമായി എന്റെ കുടുംബം പ്രയാസപ്പെടുമ്പോഴും നിന്റെ മഹത്വത്തിന്റെ സമ്പന്നതയില്‍ നിന്ന് ഞങ്ങള്‍ക്ക് ആവശ്യമായതെല്ലാം നീ ഞങ്ങള്ക്ക് തന്നു. ഈശോയെ, ഇത്രയും ഞങ്ങളെ കരുതുന്ന നിന്റെ ഈ സ്‌നേഹത്തെ ഞങ്ങള്‍ അറിയാതെ പോകുമ്പോള്‍ എത്ര മാത്രം നീ വേദനിച്ചു??!!!പലപ്പോഴും നിന്നെ ശ്രദ്ധിക്കാന്‍ പറ്റാതെ ഞങ്ങള്‍ ഞങ്ങളുടേതായ വഴിയില്‍ നടക്കുമ്പോള്‍ നീ എത്രമാത്രം ഞങ്ങളെ ഓര്‍ത്ത് സങ്കടപ്പെട്ടകാണും ?

എല്ലാത്തിനും ഈശോയെ ഞാന്‍ മാപ്പ് ചോദിക്കുന്നു. ഈശോയെ ,എല്ലാം മറന്നു ഞാന്‍ ഇപ്പോള്‍ നിന്റെ മാത്രമാണ് .. നീ മാത്രം മതി എനിക്ക്. ഇപ്പോള്‍ എന്റെ മനസ്സില്‍ എന്റെ ആഗ്രഹങ്ങള്‍ ഒന്നും അല്ല. നീ എന്ത് ആഗ്രഹിക്കുന്നുവോ, അത് എന്റെ ജീവിതത്തില്‍ മതി എനിക്ക്.നിന്നെ കൂടാതെ എനിക്ക് ഒന്നിനും വയ്യാ… നിന്ന്‌റെ സ്‌നേഹമല്ലാതെ എനിക്ക് ഒന്നും വേണ്ടാ …

ഫെബ്രുവരി 14 നു എനിക്ക് Valentinse day Gift തരാന്‍ നീ മാത്രമേ ഉള്ളൂ.. ഈശോയെ, നിന്റെ സ്‌നേഹം മുഴുവന്‍ എനിക്ക് നീ നിന്റെ ആയി തരണേ..
എന്റെ എല്ലാം എല്ലാം ആയാ ഈശോയ, എല്ലാ തെറ്റുകള്‍ക്കും മാപ്പ് ചോദിച്ചു ഞാന്‍ നിര്‍ത്തുന്നു

നിന്റെ മാത്രം ജോബിള്‍

You must be logged in to post a comment Login