‘എന്റെ ജീവിതം യേശുവിന്!’ സില്‍വസ്റ്റര്‍ സ്റ്റാലന്‍

റോക്കി ചിത്രങ്ങളിലൂടെ ലോകമെമ്പാടുമുള്ള സിനിമാ പ്രേമികളുടെ ആരാധനാപാത്രമായി മാറിയ സില്‍വസ്റ്റര്‍ സ്റ്റാലന്‍ ഈയിടെ നടന്ന ടിവി അഭിമുഖത്തില്‍ തന്റെ അടിയുറച്ച ക്രിസ്തീയ വിശ്വാസം പ്രഖ്യാപിച്ചു. ഏറ്റവും പുതിയ റോക്കി ചിത്രം പുറത്തിറങ്ങാനിരിക്കുന്ന സാഹചര്യത്തിലായിരുന്നു, ഈ അഭിമുഖം.

ചെറുപ്പകാലത്തില്‍ അടിയുറച്ച കത്തോലിക്കാ വിശ്വാസിയായിരുന്നെങ്കിലും പിന്നീട് വഴി മാറിപ്പോയെന്നും എന്നാല്‍ ഇപ്പോള്‍ പൂര്‍വാധികം ശക്തിയോടെ ക്രിസ്തുവിലേക്കടുകയാണെന്നും താരം പറയുന്നു. ക്രിസ്തീയ മൂല്യങ്ങളില്‍ അഭയം കണ്ടെത്തുന്ന റോക്കിയുടെ കഥയാണ് പുതിയ ചിത്രം പറയുന്നത്. സ്‌നേഹം കണ്ടെത്തുന്ന റോക്കി സമൂഹത്തിലെ പുറംപോക്കുകളിലുള്ളവരെ ഒരുമിച്ചു കൂട്ടുന്നു.

You must be logged in to post a comment Login