എന്റെ ജീവിതം രക്ഷിച്ചത് ഇടവകവികാരി: നടന്‍ മാര്‍ക്ക് വാല്‍ബെര്‍ഗ്

എന്റെ ജീവിതം രക്ഷിച്ചത് ഇടവകവികാരി: നടന്‍ മാര്‍ക്ക് വാല്‍ബെര്‍ഗ്

ലഹരിയിലും വഴിവിട്ട ബന്ധങ്ങളിലും സഞ്ചരിച്ചുകൊണ്ടിരുന്ന തന്റെ ജീവിതത്തെ രക്ഷിച്ചെടുത്തത് തന്റെ ഇടവകവൈദികനാണെന്ന് അമേരിക്കന്‍ നടനും നിര്‍മ്മാതാവുമായ മാര്‍ക്ക് വാല്‍ബര്‍ഗ്. ഒരു അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

കൗമാരകാലം മുതല്‍തന്നെ മയക്കുമരുന്നിന്റെയും അക്രമത്തിന്റെയും വഴിയെ മാര്‍ക്ക് വാല്‍ബര്‍ഗ് തിരിഞ്ഞിരുന്നു. അപ്പോഴായിരുന്നു ദൈവദൂതനെപോലെ ഇടവകവികാരി ഫാ. ജെയിംസ് ഫഌവിന്റെ ഇടപെടല്‍. അദ്ദേഹം മാര്‍ക്കിനെ തന്റെ ചിറകിലൊതുക്കി.

ഒമ്പതു മക്കളുള്ള ഒരു കത്തോലിക്കാകുടുംബമായിരുന്നു മാര്‍ക്കിന്റേത്. ഇന്ന് മാര്‍ക്ക് നാലു മക്കളുടെ പിതാവുമാണ്.

എന്നെ അച്ചന്‍ പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിച്ചു. ഞാന്‍ നിത്യവും പ്രാര്‍ത്ഥിച്ചുതുടങ്ങി. എല്ലാ ദിവസവും പള്ളിയില്‍ പോകാന്‍ ശ്രമിച്ചു. ദൈവത്തിലുള്ള വിശ്വാസമാണ് എന്നെ ഒരു നല്ല മനുഷ്യനാക്കിമാറ്റിയത്. അതിന് നിമിത്തമായത് ആ ഇടവകവൈദികനും.

മാര്‍ക്ക് വാല്‍ബെര്‍ഗ് പറഞ്ഞു.

ബി

You must be logged in to post a comment Login