“എന്റെ രക്താര്‍ബുദം സുഖപ്പെടുത്തിയത് യേശു!” മിസ് അയര്‍ലണ്ട്

“യേശു കാന്‍സര്‍ രോഗത്തില്‍ നിന്നും എന്നെ സൗഖ്യമാക്കി.” പറയുന്നത് സാധാരണക്കാരിയല്ല, 2011 ലെ മിസ് അയര്‍ലണ്ടായിരുന്ന റെയ്ച്ചല്‍ ലിഗ്ഗെറ്റാണ്.

ബെല്‍ഫാസ്റ്റിലെ കുട്ടികളുടെ ആശുപത്രിയില്‍ കടുത്ത രക്താര്‍ബുദത്തിന് വിധേയായി കഴിഞ്ഞിരുന്ന നാളുകളില്‍ ഒരു ക്രൈസ്തവ രോഗശാന്തി ശുശ്രൂഷകന്‍ തന്റെ ശിരസ്സില്‍ കൈവച്ച് പ്രാര്‍ത്ഥിച്ച വേളയില്‍, തന്റെ പാദങ്ങളിലും കൈവിരല്‍ത്തുമ്പിലും കാലിലെ തള്ളവിരലിലും മൊട്ടുസൂചി കുത്തിയിറക്കുന്നതു പോലുള്ള അനുഭവമുണ്ടായി എന്ന് ലിഗ്ഗെറ്റ് ഓര്‍മിക്കുന്നു. ‘കാന്‍സര്‍ എന്റെ ദേഹത്തു നിന്നും അപ്രത്യക്ഷമായ മൂഹൂര്‍ത്തമാണത് എന്ന് ഞാന്‍ വിശ്വസിക്കുന്നു’ ലിഗ്ഗെറ്റ് സാക്ഷ്യപ്പെടുത്തുന്നു.

‘ആ സംഭവത്തെ തുടര്‍ന്ന് ജീവിതം പാടെ മാറിപ്പോയി. എന്റെ വിശപ്പ് തിരികെ വന്നു. ശരീരം പുഷ്ടിപ്പെട്ടു. പിന്നീട് നടന്ന പരിശോധനകളിലൊന്നും ഡോക്ടര്‍മാര്‍ കാന്‍സറിന്റെ യാതൊരു ലാഞ്ചനയും എന്റെ ശരീരത്തില്‍ കണ്ടെത്തിയില്ല’ ലിഗ്ഗെറ്റ് പറയുന്നു.

‘ഈ അത്ഭുതം ഞാന്‍ ലോകത്തോട് പ്രഖ്യാപിക്കുന്നു,’ ലിഗ്ഗെറ്റ് പറയുന്നു, ‘അത്ഭുതങ്ങള്‍ സത്യമാണ്!’

2011 ല്‍ മിസ് അയര്‍ലണ്ടായി തെരഞ്ഞെടുക്കപ്പെട്ട ലിഗ്ഗെറ്റ് 2014ല്‍ ഒന്നാം ക്ലാസോടെ ഓണേഴ്‌സ് ബിരുദം പാസ്സായി.

പത്താം വയസ്സിലാണ് ലിഗ്ഗെറ്റിന് മാരകമായ ലൂക്കേമിയ ഉള്ളതായി കണ്ടെത്തിയത്. രോഗബാധയുടെ പാരമ്യത്തില്‍ ്അവളുടെ ചര്‍മത്തിന്റെ നിറം വെള്ളയും മഞ്ഞയുമായി മാറിമറിഞ്ഞു കൊണ്ടിരുന്നു. ദേഹം എല്ലും തോലുമായി. വിശപ്പ് പാടെ ഇല്ലാതായി. മരണം ഒരു കൈയകലത്തില്‍… അന്നേരമാണ് ദൈവം ഇടപെട്ടത്. സൗഖ്യത്തിലേക്ക് കൈപിടിച്ചുയര്‍ത്തിത്.

ജോഷ്വ മാര്‍ട്ടിന്‍ എന്ന കുട്ടി പ്രാര്‍ത്ഥന വഴി താന്‍ കാന്‍സറില്‍ നിന്നു സുഖപ്പെട്ടതായി പ്രഖ്യാപിച്ചപ്പോള്‍ അവനെ ആക്ഷേപിച്ചു കൊണ്ട് പലരും ഫേസ്ബുക്ക് പോസ്റ്റുകള്‍ ഇറക്കി. ഇതാണ് തന്റെ വിശ്വാസത്തെ പ്രഖ്യാപിക്കാനും സൗഖ്യവൃത്താന്തം ലോകത്തോട്ു വിളിച്ചു പറയാനും തന്നെ പ്രേരിപ്പിച്ചതെന്നും ലിഗ്ഗെറ്റ് പറഞ്ഞു.

‘ഞാന്‍ എന്റെ കര്‍ത്താവിനെ സ്‌നേഹിക്കുന്നു. ഞാനെന്റെ സൗഖ്യം ഏറ്റുപറയുമ്പോള്‍ ആരെന്തു വേണമെങ്കിലും പറഞ്ഞോട്ടെ. ആരും ആക്ഷേപിച്ചോട്ടെ. എന്റെ ശക്തിയും ധൈര്യവും എന്റെ സംരക്ഷകനായ ദൈവമാണ്!’ മിസ് അയര്‍ലണ്ട് ഉറക്കെ പ്രഖ്യാപിക്കുന്നു.

 

ഫ്രേസര്‍

You must be logged in to post a comment Login