എന്റെ വെള്ളിത്തൂവല്‍, കന്യാസ്ത്രീയുടെ രചനയില്‍ ഒരു മലയാള സിനിമ

എന്റെ വെള്ളിത്തൂവല്‍,  കന്യാസ്ത്രീയുടെ രചനയില്‍ ഒരു മലയാള സിനിമ

കൊച്ചി: മലയാളത്തില്‍ ആദ്യമായി ഒരു കന്യാസ്ത്രീ ഒരു സിനിമയ്ക്ക് കഥയും തിരക്കഥയും സംഭാഷണവും എഴുതുന്നു. എംഎസ്‌ജെ സഭാംഗമായ സിസ്റ്റര്‍ ജിയയാണ് സിനിമയിലേക്ക് രംഗപ്രവേശം ചെയ്തിരിക്കുന്നത്. എന്റെ വെള്ളിത്തൂവല്‍ എന്നാണ് സിനിമയുടെ പേര്.നവാഗതനായ ജിബിന്‍ ഫ്രാന്‍സിസാണ് സംവിധാനം.

എംഎസ്‌ജെയുടെ കോഴിക്കോട് സെന്റ് തോമസ് പ്രൊവിന്‍സ് അംഗമാണ് സിസ്റ്റര്‍. കണ്ണൂര്‍ ചെറുപുഴ സെന്റ് സെബാസ്റ്റ്യന്‍സ് ആശുപത്രിയില്‍ ലാബ് ടെക്‌നീഷ്യനാണ്. ഈശോയ്‌ക്കൊരു പൂക്കുട എന്ന പേരില്‍ കഥാസമാഹാരവും ഇറക്കിയിട്ടുണ്ട്.

സിനിമയുടെ ഡിവിഡി കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടന്ന ചടങ്ങില്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പ്രകാശനം ചെയ്തു. കാഞ്ഞിരപ്പള്ളി രൂപത സഹായമെത്രാന്‍ മാര്‍ ജോസ് പുളിക്കല്‍ ആദ്യപ്രതി ഏറ്റുവാങ്ങി.

You must be logged in to post a comment Login