എപ്പിഫനി

എപ്പിഫനി

lampപുലരിയില്‍ പ്രകൃതിയിലെങ്ങും പ്രകാശം വന്നുനിറയുമ്പോള്‍ നിന്റെന ഉണര്ന്ന മിഴികളിലൂടെ ആത്മാവിലെക്കാണവ യാഥാര്ത്ഥത്തില്‍ ഒഴുകി നിറയുന്നത് എന്നു ചിന്തിച്ചുനോക്കിയിട്ടുണ്ടോ? നിന്റെയുമെന്റെയും നയനങ്ങളിലൂടെ ഹൃദയത്തിലേക്ക് വളരുന്നില്ലെങ്കില്‍ നമുക്ക് ചുറ്റുമുള്ള വര്‍ണോത്സവങ്ങള്‍ വെറും മിഥ്യയല്ലേ? നിന്റെ് ഹൃത്തില്‍ ദീപാരാധന തെളിക്കുന്നിലെങ്കില്‍ ആകാശഗംഗയുടെ ദീപാലന്കാരങ്ങളോക്കെ വെറുതെയല്ലേ?
ഇരുളിന്റെല ഗര്ഭകത്തിലുയിരാവും മുതല്‍ ഞാന്‍ തേടിയിരുന്നത് പ്രകാശമാണ്. ശൂന്യതയുടെ ഇരുള്‍ അസഹ്യമായിരുന്നതിനാല്‍ ഞാന്‍ വഴിവിളക്കുകള്‍ തേടി. എനിക്കായി ചിരാതുകള്‍ തെളിച്ച്, അവയുടെ മങ്ങിയവെട്ടത്തില്‍ അഞ്ജനക്കല്ലുകളുടെ ശോഭയില്‍ മനം പകര്ന്ന് ശൂന്യതയുടെ ദുഖം മറന്നു….
എങ്കിലും, നിശയുടെ മടിയില്‍ മയങ്ങുന്നേരവും എന്റെദ കിനാവുകളില്‍ അരുണോദയത്തിന്റെ. പ്രതീക്ഷകളുണ്ടായിരുന്നു. എന്റെു ചിരാതുകളും അഞ്ജനക്കല്ലുകളും അപ്പോള്‍ നിഷ്പ്രഭങ്ങളായി, ജ്ഞാനികളെ നയിച്ച നക്ഷത്രം താരവനമാകെ നിഷ്പ്രഭമാക്കിയതുപോലെ….
പക്ഷെ, ഇരുള്‍ എനിക്കു ഭയമായിരുന്നുവല്ലോ. ഉണരുമ്പോള്‍ ഞാന്‍ വീണ്ടും തിരികള്‍ തെളിച്ചു. രത്നശോഭയില്‍ നൃത്തം വച്ചു….
‘നിന്റെ വിളക്കുകളണയ്ക്കുക!”

അതൊരാജ്ഞയായിരുന്നു. ഞാന്‍ ഭയന്നുപോയി.

“എനിക്കാവില്ല” എന്ന് നൂറുവട്ടം മനസ്സു പിടഞ്ഞു. അവന്റെ തെന്നല്‍ തിരിനാളങ്ങള്‍ കെടുത്തുമ്പോള്‍ ഞാനവ വീണ്ടും തെളിച്ചു. അതൊരു യുദ്ധമായിരുന്നു. ധീരനായ പോരാളിയെന്നു ഞാന്‍ മദം കൊണ്ടു.
പിന്നീടെപ്പോഴാണ് വിളക്കുകളൊക്കെയും ഞാനണച്ചത്? അവന്‍ തെന്നലായ് വന്നെന്റെര ഹൃദയശിലയെ തഴുകുന്നത് ഞാന്‍ തിരിച്ചറിയുകയായിരുന്നു. പൈതലിന്‍ നിലാപ്പുഞ്ചിരിക്കു മുന്നിലെന്നപോലെ എന്റെ ആവനാഴി നിശൂന്യമായി.
എല്ലാ വിളക്കുകളുമണയുമ്പോള്‍ തെളിയുന്ന പ്രകാശമാണവന്‍!
രാജീവ്‌ മൈക്കിള്‍.

You must be logged in to post a comment Login