എബോള വൈറസിനെ ചെറുക്കാനാവശ്യമായ പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്ന് ആര്‍ച്ച് ബിഷപ്പ് ബെര്‍ണാഡിറ്റോ ഓസ

എബോള വൈറസിനെ ചെറുക്കാനാവശ്യമായ പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്ന് ആര്‍ച്ച് ബിഷപ്പ് ബെര്‍ണാഡിറ്റോ ഓസ

011310_Auzaഎബോള വൈറസിനെ ചെറുക്കാനാവശ്യമായ പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്ന് ലോകരാഷ്ട്രങ്ങളോട് ആര്‍ച്ച് ബിഷപ്പ് ബെര്‍ണാഡിറ്റോ ഓസ. യു.എന്നിലെ വത്തിക്കാന്‍ നൂണ്‍ഷ്യോ ആണ് അദ്ദേഹം. ജനങ്ങളുടെ ആരോഗ്യസംരക്ഷണത്തില്‍ ലോകരാഷ്ട്രങ്ങള്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിച്ചില്ലെങ്കില്‍ അത് കൂടുതല്‍ ആപത്തിലേക്കേ നയിക്കുകയുള്ളൂ എന്നും അതിനാല്‍ ഇക്കാര്യത്തില്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി. യു. എന്‍ സംഘടിപ്പിച്ച ഇന്റര്‍നാഷണല്‍ എബോള റിക്കവറി കോണ്‍ഫറന്‍സില്‍ പങ്കെടുത്ത് വത്തിക്കാന്റെ പ്രതിനിധിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. സമ്മേളനം എബോളയെ നേരിടാനുള്ള പ്രവര്‍ത്തനങ്ങളില്‍ വഴിത്തിരിവാകുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

ലൈബീരിയയില്‍ കഴിഞ്ഞ ദിവസം കൂടി എബോള ഒരാളുടെ ജീവന്‍ കൂടി എടുത്തത് പകര്‍ച്ചവ്യാധി ഇല്ലാതായിട്ടില്ല എന്നതിനു തെളിവാണ്. രാജ്യം പൂര്‍ണ്ണമായും എബോള വിമുക്തമായി എന്നു പ്രഖ്യാപിച്ചതിനു തൊട്ടു പിന്നാലെയാണിത്. എബോള ഏറ്റവും കൂടുതല്‍ പടര്‍ന്നുപിടിച്ച രാജ്യങ്ങളില്‍ സഭ സഹായവുമായി എത്തുമെന്നും ബിഷപ്പ് ബെര്‍ണാഡിറ്റോ ഓസ പറഞ്ഞു. എബോള വൈറസ് ബാധിച്ചു മരിച്ച ആളുകളുടെ കുട്ടികളെയും കുടുംബാംഗങ്ങളെയും സഹായിക്കാന്‍ മുന്‍കൈയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എബോള ദുരന്തബാധിതര്‍ക്കായി ഫ്രാന്‍സിസ് പാപ്പ 550,000 ഡോളറിന്റെ ധനസഹായം പ്രഖ്യാപിച്ചിരുന്നു. ദുരന്തത്തില്‍ ജീവന്‍ പൊലിഞ്ഞവരോടും അവരുടെ കുടുംബാംഗങ്ങളോടും ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചും മാര്‍പാപ്പ രംഗത്തെത്തിയിരുന്നു.

You must be logged in to post a comment Login