എബ്രഹാം ലിങ്കന്‍ പ്രസംഗിച്ച വേദിയില്‍ ഫ്രാന്‍സിസ് പാപ്പ പ്രസംഗിക്കും

എബ്രഹാം ലിങ്കന്‍ പ്രസംഗിച്ച വേദിയില്‍ ഫ്രാന്‍സിസ് പാപ്പ പ്രസംഗിക്കും

crib-gettysburgചരിത്രം ഒരിക്കല്‍ കൂടി ആവര്‍ത്തിക്കപ്പെടുകയാണ്. അബ്രഹാം ലിങ്കന്റെ പ്രശസ്തമായ ഗെറ്റിസ്ബര്‍ഗ് പ്രസംഗത്തിനു സാക്ഷ്യം വഹിച്ച പ്രസംഗപീഠം ഫ്രാന്‍സിസ് പാപ്പയ്ക്കായും കാത്തിരിക്കുകയാണ്. എല്ലാവരും ആകാംക്ഷാപൂര്‍വ്വം കാത്തിരിക്കുന്ന മാര്‍പാപ്പയുടെ അമേരിക്കന്‍ സന്ദര്‍ശനത്തില്‍ ഫ്രാന്‍സിസ് പാപ്പയും ഇതേ പ്രസംഗപീഠത്തിനു മുന്നില്‍ നിന്നു തന്നെ ജനങ്ങളെ അഭിസംബോധന ചെയ്യും. . ഫിലാഡല്‍ഫിയയിലെ ഇന്‍ഡിപെന്‍ഡന്‍സ് ഹാളിലാണ് പ്രശസ്തമായ ഈ പ്രസംഗപീഠമുള്ളത്.

അമേരിക്കയുടെ ചരിത്രത്തില്‍ ഏറ്റവുമധികം പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ് ലിങ്കന്റെ പ്രശസ്തമായ ഗെറ്റിസ്ബര്‍ഗ് പ്രസംഗം. അമേരിക്കന്‍ സിവില്‍ യുദ്ധത്തിന്റെ സമയത്താണ് 1863 നവംബര്‍ 19 ന് ലിങ്കന്‍ വിഖ്യാതമായ ഈ പ്രസംഗം നടത്തിയത്. യുദ്ധത്തില്‍ മരിച്ച സൈനികരുടെ സ്മരണാര്‍ത്ഥമായിരുന്നു ഇത്.

You must be logged in to post a comment Login