എമ്മയ്ക്കു ലഭിച്ച ‘ചെറിയ വലിയ’ പിറന്നാള്‍ സമ്മാനം

എമ്മയ്ക്കു ലഭിച്ച ‘ചെറിയ വലിയ’ പിറന്നാള്‍ സമ്മാനം

ടെക്‌സാസ്: എമ്മയെന്ന 10 വയസ്സുകാരി പെണ്‍കുട്ടിക്ക് ലഭിച്ച പിറന്നാള്‍ സമ്മാനമാണ് ഇപ്പോള്‍ അമേരിക്കന്‍ സമൂഹമാധ്യമങ്ങളിലെ ചര്‍ച്ചാവിഷയം.

ഏതൊരു അമേരിക്കന്‍ പെണ്‍കുട്ടിയുടെ സ്വപ്‌ന സമ്മാനമാണ് അമേരിക്കന്‍ ഗേള്‍ ഡോള്‍. എമ്മയുടെ അമ്മയായ കോര്‍ട്ട്‌നിയും തന്റെ മകള്‍ക്ക് വേണ്ടി വാങ്ങിയത് ഒരു അമേരിക്കന്‍ ഗേള്‍ പാവയാണ്. എന്നാല്‍ അവളുടെ പാവയ്ക്ക് പ്രത്യേകതയുണ്ടായിരുന്നു.

അമ്മ പാവവാങ്ങി നേരെ നല്‍കിയത് “എ സ്റ്റെപ്പ് എഹഡ്” എന്ന പേരിലുള്ള കൃത്രിമ കാലുകള്‍ നിര്‍മ്മിക്കുന്ന കമ്പനിക്കാണ്. അവര്‍ പാവയുടെ കാലും എമ്മയുടെ കാലുപോലെയാക്കി നല്‍കി.

കൃത്രിമ കാലുകളുള്ള പെണ്‍കുട്ടിയുടെ ആത്മവിശ്വാസവും മതിപ്പും വര്‍ദ്ധിപ്പിക്കുവാനുമാണ് തങ്ങള്‍ ഇങ്ങനെ ചെയ്തത് എന്ന് കമ്പനി അവരുടെ വെബ്‌സൈറ്റില്‍ കുറിച്ചു. മാത്രമല്ല കൃത്രിമ കാലുകളുള്ള പെണ്‍കുട്ടികളെ സമൂഹത്തില്‍ നിന്ന് മാറ്റി നിര്‍ത്താതെ കൂടെക്കൂട്ടുവാനും ഇത് സഹായിക്കും. ഫ്രാന്‍സിസ് മാര്‍പാപ്പ ആഹ്വാനം ചെയ്തതു പോലെ രോഗികളെയും വികലാംഗരെയും സമൂഹത്തില്‍ നിന്ന് മാറ്റി നിര്‍ത്തുകയല്ല ചെയ്യേണ്ടത് മറിച്ച് അവരെക്കൂടി ഉള്‍പ്പെടുത്തുകയാണ് വേണ്ടത്.

You must be logged in to post a comment Login