എറണാകുളം-അങ്കമാലി അതിരൂപത സമര്‍പ്പിത വര്‍ഷ സമാപനം ഇന്ന്

എറണാകുളം-അങ്കമാലി അതിരൂപത സമര്‍പ്പിത വര്‍ഷ സമാപനം ഇന്ന്

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയുടെ നേതൃത്വത്തില്‍ സമര്‍പ്പിത വര്‍ഷ സമാപനത്തോടനുബന്ധിച്ചുള്ള ആഘോഷങ്ങള്‍ ഇന്നു നടക്കും. എറണാകുളം സെന്റ് മേരീസ് ബസലിക്കയില്‍ വെച്ചാണ് ആഘോഷങ്ങള്‍. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി സമ്മേളനം ഉദ്ഘാടനം ചെയ്യും. അദ്ദേഹം തന്നെയായിരിക്കും മുഖ്യ കാര്‍മ്മികന്‍. മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, മാര്‍ ജോസ് പുത്തന്‍വീട്ടില്‍, മാര്‍ തോമസ് ചക്യത്ത്, ഡോ.വര്‍ഗ്ഗീസ് തോട്ടങ്കര, വിവധ സന്യാസ സമൂഹങ്ങളിലെ മേജര്‍ സുപ്പീരിയര്‍മാര്‍, ഫൊറോനാ വികാരിമാര്‍ എന്നിവര്‍ സഹകാര്‍മ്മികത്വം വഹിക്കും. ഫാദര്‍ വര്‍ഗ്ഗീസ് പാറപ്പുറം വചനസന്ദേശം നല്‍കും.

You must be logged in to post a comment Login