എറിഞ്ഞുകളഞ്ഞ തിരുവോസ്തികള്‍ മാസങ്ങള്‍ക്ക് ശേഷം രക്തതുള്ളികളുമായി പുഴയില്‍

എറിഞ്ഞുകളഞ്ഞ തിരുവോസ്തികള്‍ മാസങ്ങള്‍ക്ക് ശേഷം രക്തതുള്ളികളുമായി പുഴയില്‍

ലോകത്ത് സംഭവിച്ചിട്ടുള്ള ദിവ്യകാരുണ്യ അത്ഭുതങ്ങള്‍ നിരവധിയാണ്. പലരുടെയും വിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിനും ഇത്തരം അത്ഭുതങ്ങള്‍ കാരണമായിത്തീര്‍ന്നിട്ടുണ്ട്.

1421 ല്‍ നെതര്‍ലന്റിലെ ബെര്‍ഗനില്‍ സംഭവിച്ച ദിവ്യകാരുണ്യ അത്ഭുതവും അത്തരത്തില്‍ ഒന്നാണ്.

സെന്റ് പീറ്റര്‍ ആന്‍ഡ് പോള്‍ ദേവാലയത്തിലെ വികാരിയച്ചന് ദിവ്യകാരുണ്യത്തിലുള്ള ദൈവസാന്നിദ്ധ്യത്തെക്കുറിച്ച് വിശ്വാസമില്ലായ്മ. അദ്ദേഹമിത് ആരോടും പങ്കുവെച്ചില്ല. പക്ഷെ ഉള്ളിന്റെയുള്ളില്‍ സംശയം വര്‍ന്നുകൊണ്ടേയിരുന്നു.

ദിവ്യകാരുണ്യത്തോടും പറയത്തക്ക ഭക്തിയൊന്നും കാണിച്ചിരുന്നില്ല അദ്ദേഹം.
നിരവധി തോടുകളും ചെറുതോടുകളും നിറഞ്ഞ സ്ഥലമാണ് ബെര്‍ഗെന്‍.

വിശുദ്ധ കുര്‍ബാന കഴിഞ്ഞപ്പോള്‍ മിച്ചം വന്ന തിരുവോസ്തികള്‍ വൈദികന്‍ പുഴയില്‍ എറിഞ്ഞു കളഞ്ഞു. ഏതാനും മാസങ്ങള്‍ കടന്നുപോയി. അതാ, പുഴയില്‍ ഒഴുകിനടക്കുന്ന നിലയില്‍ ഏതാനും തിരുവോസ്തികള്‍. അവയില്‍ നിന്നും രക്തം പ്രവഹിച്ചുകൊണ്ടിരിക്കുന്നു. വാര്‍ത്ത അതിവേഗം പരന്നു.

നവോത്ഥാന കാലഘട്ടമായിരുന്നു അത്. സഭയും ആരാധനകളും വിമര്‍ശനവിധേയമായ കാലം. ഈ അത്ഭുതം പുരോഹിതനെ വിശ്വാസത്തിലേക്ക് വീണ്ടും നയിച്ചു. ജനങ്ങളെയും.

You must be logged in to post a comment Login