എലിസബത്ത് രാജ്ഞിയും കത്തോലിക്കാ സഭയും

എലിസബത്ത് രാജ്ഞിയും കത്തോലിക്കാ സഭയും

or140403165046_1117511ഏറ്റവും കൂടുതല്‍ കാലം ബ്രിട്ടീഷ് സിംഹാസനത്തിലിരുന്ന വ്യക്തി എന്ന റെക്കോര്‍ഡ് എലിസബത്ത് രാജ്ഞി സ്വന്തമാക്കുമ്പോള്‍ ആംഗ്ലിക്കന്‍ സഭാംഗമായ രാജ്ഞിക്ക് കത്തോലിക്കാ സഭയുമായുള്ള ബന്ധം എപ്രകാരമാണ് എന്നറിയാന്‍ ആഗ്രഹമുണ്ടോ?

ആംഗ്ലിക്കന്‍ സഭയും കത്തോലിക്കാ സഭയും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിന്റെ ഭാഗമായി 5 തവണ രാജ്ഞി വത്തിക്കാനിലെത്തി മാര്‍പാപ്പമാരുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. ആദ്യമായി രാജ്ഞി വത്തിക്കാനിലെത്തിയത് പിയൂസ് പതിനൊന്നാമന്റെ കാലത്താണ്.

ഏറ്റവുമവസാനമായി നടത്തിയ കൂടിക്കാഴ്ച 2014 ഏപ്രിലില്‍ ഫ്രാന്‍സിസ് പാപ്പയുമായും.
അന്ന് ഇരുവരും പരസ്പരം സമ്മാനങ്ങള്‍ കൈമാറിയാണ് സന്തോഷം പങ്കുവെച്ചത്.

എലിസബത്ത് രാജ്ഞിയുടെ സ്ഥാനാരോഹണത്തിനു ശേഷം കത്തോലിക്കാസഭയുമായുള്ള ഇംഗ്ലണ്ടിലെ സഭയുടെ ബന്ധത്തില്‍ ഏറെ പുരോഗതിയുണ്ടായിട്ടുള്ളതായി വത്തിക്കാനിലെ ബ്രിട്ടീഷ് അംബാസിഡറായ നൈഗല്‍ ബേക്കര്‍ പറയുന്നു. വത്തിക്കാന്‍ ക്രിക്കറ്റ് ടീമും ഇംഗ്ലണ്ട് സഭയുടെ ക്രിക്കറ്റ് ടീമും തമ്മില്‍ കഴിഞ്ഞ വര്‍ഷം ഒരു മത്സരവും നടന്നിരുന്നു.

You must be logged in to post a comment Login