എല്ലാ കണ്ണുകളും വത്തിക്കാനിലേക്ക്

എല്ലാ കണ്ണുകളും വത്തിക്കാനിലേക്ക്

വത്തിക്കാന്‍: ആഗോOpening_Session_of_the_Extraordinary_Assembly_of_the_Synod_of_Bishops_at_the_Vatican_on_Oct_6_2014_Credit_Mazur_catholicnewsorguk_CC_BY_NC_SA_20_3_CNA_10_7_14ള മെത്രാന്‍ സിനഡിന്റെ പതിനാലാമത് പൊതുസമ്മേളനം നാളെ ആരംഭിക്കാനിരിക്കെ വിശ്വാസികളുടെ കണ്ണുകള്‍ വത്തിക്കാനിലേക്ക്. നാളെ രാവിലെ 10 മണിക്ക് വിശുദ്ധ കുര്‍ബാനയോടു കൂടിയായിരിക്കും സമ്മേളനത്തിന് തുടക്കം കുറിക്കുക. ‘സഭയിലും സമകാലീന ലോകത്തിലും കുടുംബത്തിന്റെ വിളിയും ദൗത്യവും’ എന്നതാണ് ഇത്തവണത്തെ സിനഡിന്റെ വിഷയം.

എല്ലാദിവസവും രാവിലെയും ഉച്ച തിരിഞ്ഞും പ്രത്യേകം ക്ലാസുകളും സെമിനാര്‍ പ്രസന്റേഷനുകളും ഉണ്ടായിരിക്കും. 318 പേര്‍ സിനഡില്‍ പ്രസംഗിക്കും. ഇതിനു പുറമേ 13 ഗ്രൂപ്പ് സമ്മേളനങ്ങളും ഉണ്ടായിരിക്കും. സിനഡിനോടനുബന്ധിച്ച് 18 നു രാവിലെ വിശുദ്ധ കൊച്ചു ത്രേസ്യായുടെ മാതാപിതാക്കളായ ലുദോവിക്കാ മാര്‍ട്ടിന്‍, മരിയ ഗ്വേരിന്‍ എന്നിവരെയും വിന്‍ചെന്‍സോ ഗ്രോസിയെയും അമലോത്ഭവത്തിന്റെ മരിയയേയും ഫ്രാന്‍സിസ് പാപ്പ വിശുദ്ധ പദവിയിലേക്കുയര്‍ത്തും.

270 മെത്രാന്‍മാരാണ് സിനഡില്‍ പങ്കെടുക്കുന്നത്. യൂറോപ്പില്‍ നിന്നുമാണ് ഏറ്റവും കൂടുതല്‍ പ്രാതിനിധ്യം(107 പേര്‍). അമേരിക്കയില്‍ നിന്നും 64ഉം ആഫ്രിക്കയില്‍ നിന്നും 54ഉം ഏഷ്യയില്‍ നിന്നും 36 ഉം ഓഷിയാനയില്‍ നിന്നും 9ഉം അംഗങ്ങള്‍ പങ്കെടുക്കും. ഇവരെക്കൂടാതെ 24 പണ്ഡിത ശ്രേഷ്ഠരും 51 ശ്രോതാക്കളും 14 സഹോദരസഭകളുടെ പ്രതിനിധികളും 18 ദമ്പതികളും സിനഡില്‍ പങ്കെടുക്കും.

സിനഡിന്റെ ഒരുക്കങ്ങളുടെ ഭാഗമായി ഇന്നു വൈകുന്നേരം ആറു മണി മുതല്‍ ഇറ്റാലിയന്‍ ബിഷപ്പ്‌സ് കോണ്‍ഫറന്‍സിന്റെ നേതൃത്വത്തില്‍ ജാഗരണ പ്രാര്‍ത്ഥന നടക്കും. സിനഡിന്റെ വിജയത്തിനായി എല്ലാ ദിവസവും റോമിലെ സാന്ത മരിയ മജോറെ ബസലിക്കയില്‍ ജപമാലയും വിശുദ്ധ കുര്‍ബാനയും ഉണ്ടായിരിക്കും. ഒക്ടോബര്‍ 25 നു രാവിലെ വിശുദ്ധ കുര്‍ബാനയോടെ സിനഡിന് സമാപനം കുറിക്കും.

You must be logged in to post a comment Login