എല്ലാ കാലത്തും സുവിശേഷവല്‍ക്കരണത്തിന് ബുദ്ധിമുട്ടുകള്‍ ഉണ്ടായിട്ടുണ്ട്

മാഡ്രിഡ്: എല്ലാ കാലത്തും സഭയ്ക്കും സുവിശേഷവല്‍ക്കരണത്തിനും ബുദ്ധിമുട്ടുകള്‍ ഉണ്ടായിട്ടുണ്ട് എന്ന് ബാഴ്‌സലോന ആര്‍ച്ച് ബിഷപ് മോണ്‍. ജുവാന്‍ ജോസ് ഓമെല്ല. അടുത്ത അഞ്ചുവര്‍ഷത്തേക്കുള്ള അജപാലനപരമായ പദ്ധതികള്‍ വിശദീകരിച്ചുകൊണ്ട് സ്പാനീഷ് എപ്പിസ്‌ക്കോപ്പല്‍ കോണ്‍ഫ്രന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സുവിശേഷത്തിന്റെ സന്തോഷത്തില്‍ നിന്നും ദൗത്യത്തില്‍ നിന്നും യാതൊരാളെയും അകറ്റിനിര്‍ത്തരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മതത്തിന് നേരെ സെക്കുലറിസം വ്യാപകമായിരിക്കുന്നു. ഇതിനെതിരെ നാം അന്ധരാകരുത്. ആര്‍ച്ച് ബിഷപ് ഓര്‍മ്മിപ്പിച്ചു.

You must be logged in to post a comment Login