എല്ലാ ദമ്പതികളും ഈ മൂന്നുവാക്ക് അറിഞ്ഞിരിക്കണമെന്ന് മാര്‍പാപ്പ

എല്ലാ ദമ്പതികളും ഈ മൂന്നുവാക്ക് അറിഞ്ഞിരിക്കണമെന്ന് മാര്‍പാപ്പ

ക്രാക്കോവ്: കുടുംബജീവിതത്തിന്റെ വിജയത്തിന് എല്ലാ ദമ്പതികളും ഈ മൂന്നു വാക്ക് അറിഞ്ഞിരിക്കണമെന്ന് ഫ്രാന്‍സിസ് പാപ്പ. തന്റെ രണ്ടാമത്തെ ബാല്‍ക്കണി പ്രഭാഷണത്തിലാണ് പാപ്പ ഇക്കാര്യം ഓര്‍മ്മിപ്പിച്ചത്.

കുടുംബജീവിതത്തിന്റെ സുഗമമായ നടത്തിപ്പിനും പ്രശ്‌നങ്ങളെ അതിജീവിക്കാനും എന്താണ് മാര്‍ഗ്ഗമെന്ന് പലരും എന്നോട് ചോദിക്കാറുണ്ട്. ഞാന്‍ അവരോട് പറയുന്നത് ഈ മൂന്നു വാക്കുകളാണ്. പെര്‍മിഷന്‍, താങ്ക്‌സ്, ഫൊര്‍ഗീവ്‌നസ്.

ലോകയുവജനസംഗമത്തില്‍ മുഴുവന്‍ ദിനവും പങ്കെടുത്തതിന് ശേഷം എല്ലാ രാത്രിയിലും ബിഷപ്‌സ് പാലസിന്റെ ബാല്‍ക്കണിയിലെത്തി പാപ്പ സന്ദേശം നല്കാറുണ്ട്.

കുടുംബജീവിതത്തില്‍ പലപ്പോഴും വാദപ്രതിവാദങ്ങളുണ്ടാകാം. സ്വരം ഉയര്‍ത്തേണ്ടി വന്നേക്കാം..യുദ്ധം തന്നെയുണ്ടായേക്കാം. പ്ലേറ്റുകള്‍ വായുവില്‍ പറന്നേക്കാം. പക്ഷേ ഇങ്ങനെയൊക്കെ സംഭവിക്കുമ്പോഴും ആ ദിവസം സമാധാനത്തിലാവാതെ അവസാനിപ്പിക്കരുത്. ആ ദിവസത്തിന് ശേഷമുള്ള ശീതയുദ്ധം വളരെ അപകടകാരിയാണ്.

കുടുംബജീവിതത്തില്‍ ക്ഷമ ചോദിക്കേണ്ട ആവശ്യകതയെക്കുറിച്ചും പാപ്പ ഓര്‍മ്മിപ്പിച്ചു.

You must be logged in to post a comment Login