എല്ലാ മുസ്സീങ്ങള്‍ക്കും ക്രിസ്തുവിനെ കാണിച്ചുകൊടുക്കേണ്ടത് ക്രൈസ്തവരുടെ കടമ

എല്ലാ മുസ്സീങ്ങള്‍ക്കും ക്രിസ്തുവിനെ കാണിച്ചുകൊടുക്കേണ്ടത് ക്രൈസ്തവരുടെ കടമ

കേംബ്രിഡ്ജ്: എല്ലാ മുസ്ലീങ്ങളെയും ക്രിസ്തുവിലേക്ക് എത്തിക്കേണ്ട ദൗത്യം ക്രൈസ്തവര്‍ക്കുണ്ട് എന്ന് കര്‍ദിനാള്‍ കുര്‍ട് കോച്ച്. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മുതിര്‍ന്ന സഹായികളിലൊരാളായ ഇദ്ദേഹം കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന ഇന്റര്‍ഫെയ്ത്ത് സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.

എന്നാല്‍ ക്രൈസ്തവര്‍ യഹൂദരെ മതപരിവര്‍ത്തനം നടത്താന്‍ ശ്രമിക്കേണ്ടതില്ല. കാരണം യഹൂദമതം ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം അമ്മയുടെ സ്ഥാനത്താണ്. ക്രിസ്തുമതവും യഹൂദമതവും പങ്കുവയ്ക്കുന്നത് പ്രത്യേകമായ ബന്ധമാണ്. അതുകൊണ്ട് യഹൂദമതം ഒഴികെയുള്ള എല്ലാ അക്രൈസ്തവ മതങ്ങളെയും ക്രിസ്തുവിലേക്ക് അടുപ്പിക്കുന്നതിന് നമുക്ക് ഒരു ദൗത്യമുണ്ട്. അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

You must be logged in to post a comment Login