എഴുപത്തൊന്‍പതിന്റെ നിറവില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ

ലോകത്തിന്റെ ധാര്‍മ്മിക നന്മയ്ക്കും ആഗോള കത്തോലിക്കാ സഭയുടെ ആത്മീയ ഉണര്‍വിനും വേണ്ടി പരിശ്രമിക്കുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ എഴുപത്തൊന്‍പതാം ജന്മദിനമാണ് ഇന്ന്.

അര്‍ജന്റീനയിലെ ബ്യൂനസ് ഐരസിലെ ഫ്‌ലോറെസ് എന്ന് സ്ഥലത്ത് ബര്‍ഗോളിയോ കുടുംബത്തിലാല്‍ മാരിയോ- റെജീന ദമ്പതികളുടെ മകനായി 1936 ഡിസംബര്‍ 17 ന് ആയിരുന്നു ജോര്‍ജ് ബര്‍ഗോളിയോ ജനിച്ചത്. അഞ്ച് മക്കളില്‍ എറ്റവും മൂത്തവനാണ് പാപ്പ ഫ്രാന്‍സിസ് ആയി മാറിയ ജോര്‍ജ് ബര്‍ഗോളിയോ.

വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തില്‍ ഇന്നലെ പൊതു കൂടിക്കാഴ്ചയ്ക്ക് എത്തിയവര്‍ പാപ്പയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്നു. മെക്‌സിക്കന്‍ പത്രപ്രവര്‍ത്തക കേക്കു സമ്മാനിച്ച് പാപ്പയെ ആശ്ലേഷിച്ചത് ജനങ്ങളില്‍ പാപ്പയോടുള്ള സ്‌നേഹവികാരങ്ങള്‍ ഉണര്‍ത്തി.

എഴുപത്തൊന്‍പതിന്റെ നിറവിലും നന്മയ്ക്കായ് അക്ഷീണം പരിശ്രമിക്കുന്ന പാപ്പയോടുള്ള സ്‌നേഹാദരങ്ങള്‍ ആയിരങ്ങളുടെ ആവേശത്തില്‍ അലയടിച്ചു.

വലിയ രീതിയില്‍ ബാഹ്യമായ ആഘോഷങ്ങളില്‍ മുഴുകാതെ ജന്മനാളില്‍ രാവിലെ പേപ്പല്‍ വസതി, സാന്താ മാര്‍ത്തയിലെ കപ്പേളയില്‍ തനിച്ച് ദിവ്യബലിയര്‍പ്പിച്ച് മാര്‍പാപ്പ പ്രാര്‍ത്ഥിച്ചു.

You must be logged in to post a comment Login