എസ് ഡി പ്രൊവിന്‍സില്‍ കാരുണ്യവര്‍ഷ ആഘോഷം

എസ് ഡി പ്രൊവിന്‍സില്‍ കാരുണ്യവര്‍ഷ ആഘോഷം

കരുണയുടെ വര്‍ഷത്തോടനുബന്ധിച്ച് ആലുവയിലെ സെന്റ് മേരീസ് എസ് ഡി പ്രൊവിന്‍ഷ്യല്‍ ഹൗസില്‍ സെപ്റ്റംബര്‍ 3ന് പ്രത്യേക ആഘോഷ പരിപാടികള്‍ നടത്തി. കാരുണ്യോത്സവം 2016 എന്ന പേരില്‍ നടത്തിയ ആഘോഷങ്ങളില്‍ പ്രൊവിന്‍സിന്റെ കീഴിലെ 12 സ്ഥാപനങ്ങളില്‍ നിന്നുമുള്ള വയോധികരും ഭിന്നശേഷിയുളളവരുമായ 300ഓളം ആളുകള്‍ പങ്കെടുത്തു. അവരുടെ കലാപരിപാടികളും മത്സരങ്ങളും കാരുണ്യോത്സവത്തിന് മാറ്റേകി.

തൃക്കാക്കര, ചൂണ്ടി ഭാരത് മാതാ കോളേജുകളുടെ മുന്‍ ഡയറക്ടറും വിമലാലയം ഡയറക്ടറുമായ റവ. ഫാ. വര്‍ഗ്ഗീസ് കളപ്പറമ്പത്ത് ചടങ്ങ് ഉദ്ഘാടനം ചെയ്തു. അന്‍വര്‍ സാദത്ത് എംഎല്‍എ മുഖ്യ അതിഥിയായി. അദ്ധ്യക്ഷ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ സ്‌നേഹ, കീഴ്മാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമേശ്, ജനറല്‍ കൗണ്‍സിലര്‍ സിസ്റ്റര്‍ പ്രീതി എന്നിവര്‍ സംസാരിച്ചു. ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ ട്രഷററും, സെക്രട്ടറിയുമായ ട്രീസ ടീച്ചറെ ചടങ്ങില്‍ ആദരിച്ചു.

You must be logged in to post a comment Login