ഏകീകൃത സിവില്‍ കോഡിനെ സ്വാഗതം ചെയ്യുന്നു.: കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി

ഏകീകൃത സിവില്‍ കോഡിനെ സ്വാഗതം ചെയ്യുന്നു.: കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി

കൊച്ചി: മതങ്ങളുടെയും വിശ്വാസങ്ങളുടെയും സ്വാതന്ത്ര്യങ്ങളെ ഹനിക്കാത്ത തരത്തില്‍ ഏകീകൃത സിവില്‍ കോഡ് നടപ്പില്‍ വരുത്തുന്നതു സ്വാഗതാര്‍ഹമാണെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി.
എല്ലാ വിഭാഗം ജനങ്ങളുടെയും പാരമ്പര്യങ്ങളെയും അനുഷ്ഠാനങ്ങളെയും ആചാരങ്ങളെയും നിലനിര്‍ത്തിക്കൊണ്ടുതന്നെ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാനാണു സര്‍ക്കാര്‍ ശ്രദ്ധിക്കേണ്ടത്. ഇക്കാര്യത്തില്‍ അഭിപ്രായ സമന്വയം രൂപപ്പെടുത്തേണ്ടതുണ്ട്. കര്‍ദിനാള്‍ പറഞ്ഞു.

You must be logged in to post a comment Login