ഏതായിരുന്നു ഈശോയുടെ ഏറ്റവും വലിയ സഹനം? ഈശോ ആ രഹസ്യം വിശുദ്ധന് വെളിപ്പെടുത്തിയപ്പോള്‍..

ഏതായിരുന്നു ഈശോയുടെ ഏറ്റവും വലിയ സഹനം? ഈശോ ആ രഹസ്യം വിശുദ്ധന് വെളിപ്പെടുത്തിയപ്പോള്‍..

ഈശോയുടെ പീഡാസഹനവും മരണവും ക്രൈസ്തവവിശ്വാസത്തിന്റെ കേന്ദ്രബിന്ദുവാണ്. നമ്മുടെ രക്ഷയ്ക്ക് കാരണമായി തീര്‍ന്നതും അവ തന്നെയാണ്.

ഈശോയുടെ പീഡാസഹനത്തെയും മരണത്തെയും ആസ്പദമാക്കിയാണ് കുരിശിന്റെ വഴി യും കരുണക്കൊന്തയും പോലെയുള്ള പ്രാര്‍ത്ഥനകള്‍ രൂപപ്പെട്ടതും. പരിശുദ്ധ ജപമാലയിലും ഈശോയുടെ പീഡാനുഭവങ്ങളെ നാം അനുസ്മരിക്കുന്നുണ്ട്.. ഇതുപോലെയുള്ള ഒരു പ്രാര്‍ത്ഥനയാണ് ഈശോയുടെ തിരുത്തോളിലെ തിരുമുറിവുകളോടുള്ള പ്രാര്‍ത്ഥന.

ഈ പ്രാര്‍ത്ഥന നിലവിലുണ്ടെങ്കിലും വ്യാപകമായ ഒരു പ്രചാരം അതിന് ലഭിച്ചിട്ടില്ല. ഈശോയുടെ തിരുതോളിലെ തിരുമുറിവുകളോടുള്ള പ്രാര്‍ത്ഥനയ്ക്ക് പന്ത്രണ്ടാം നൂറ്റാണ്ട് മുതല്‍ക്കുള്ള പഴക്കമുണ്ട്. ക്ലെയര്‍വാക്‌സിലെ വിശുദ്ധ ബര്‍ണാഡുമായി ബന്ധപ്പെട്ടാണ് ആ പ്രാര്‍ത്ഥന നിലവില്‍ വന്നിരിക്കുന്നത്.

വിശുദ്ധന്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുമ്പോള്‍ ഈശോയോട് ചോദിച്ചുവത്രെ പീഡാസഹനവേളയില്‍ ഈശോ അനുഭവിച്ചതില്‍ വച്ചേറ്റവും കഠോരമായ വേദന ഏതായിരുന്നുവെന്ന്. അപ്പോഴാണ് തന്റെ തോളിലെ മുറിവായിരുന്നു കുരിശുയാത്രയില്‍ തന്നെ ഏറ്റവും അധികം വേദനിപ്പിച്ചതെന്ന് ഈശോ വെളിപ്പെടുത്തിയത്. കുരിശ് കാരണം ആ മുറിവ് ആരും കാണാതെപോയെന്നും രേഖപ്പെടുത്താതെ പോയെന്നും ഈശോ പറയുകയുണ്ടായി.

ഇതേതുടര്‍ന്നാണ് ഈശോയുടെ തിരുമുറിവുകളെ വണങ്ങിക്കൊണ്ടുള്ള പ്രാര്‍ത്ഥന വിശുദ്ധ ബെര്‍നാര്‍ഡ് രചിച്ചത്. കത്തോലിക്കാ സഭ അംഗീകരിച്ച ശക്തമത്തായ പ്രാര്‍ത്ഥനകളില്‍ ഒന്നാണിത്.

 

ബി

You must be logged in to post a comment Login