ഏപ്രില്‍ 2 ഇനി കാനഡയില്‍ ജോണ്‍ പോള്‍ രണ്ടാമന്‍ ദിനം

ഏപ്രില്‍ 2 ഇനി കാനഡയില്‍ ജോണ്‍ പോള്‍ രണ്ടാമന്‍ ദിനം

PopeJohnPaulIIവിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പയുടെ ചരമദിനമായ ഏപ്രില്‍ 2 ഇനി മുതല്‍ കാനഡയില്‍ അവധിദിനം. ഈ ദിനം ജോണ്‍ പോള്‍ രണ്ടാമന്‍ ദിനം എന്ന് അറിയപ്പെടും. കനേഡിയന്‍ പാര്‍ലമെന്റ് കഴിഞ്ഞ വര്‍ഷം പാസാക്കിയ ബില്ലിന് കഴിഞ്ഞ ഡിസംബര്‍ 16ന് രാജകീയ അംഗീകാരം ലഭിച്ചിരുന്നു. പാപ്പാ മരിച്ചതിന്റെ 10 ാം വാര്‍ഷികമായ ഈ ഏപ്രില്‍ 2 ന് അസാധാരണ വ്യക്തിത്വമായിരുന്ന ജോണ്‍ പോള്‍ പാപ്പായുടെ ബഹുമാനാര്‍ത്ഥം ആഘോഷങ്ങള്‍ നടന്നു.

ഏപ്രില്‍ 2 വിശുദ്ധ വാരത്തില്‍ വരുന്നതിനാല്‍ വിപുലമായ ആഘോഷപരിപാടികള്‍ ജോണ്‍ പോള്‍ പാപ്പായുടെ സ്ഥാനാരോഹണ ദിനവാര്‍ഷികദിനമായ ഒക്ടോബര്‍ 22 ലേക്കു മാറ്റി വച്ചിരിക്കുകയാണ്..

You must be logged in to post a comment Login