ഏറ്റവും പഴക്കമുള്ള മരിയന്‍ ചിത്രങ്ങള്‍

ഏറ്റവും പഴക്കമുള്ള  മരിയന്‍ ചിത്രങ്ങള്‍

1രണ്ടാം നൂറ്റാണ്ടിലേതെന്ന് കരുതപ്പെടുന്ന മാതാവിന്റെയും
ഉണ്ണീശോയുടെയും രൂപമാണ് ഏറ്റവും പഴയതെന്ന് വിശ്വസിക്കപ്പെടുന്നു.
റോമിലെ പ്രിസ്സില്ലയിലെ കാറ്റകോമ്പിലേതാണ് ഈ രൂപം. മടിത്തട്ടില്‍
ഉണ്ണീശോയെ ഇരുത്തി ശുശ്രൂഷിക്കുന്ന മാതാവിന്റെ ചിത്രമാണിത്.
എന്നാല്‍ മുഖം അത്ര വ്യക്തമല്ല.

2പൂജ്യരാജാക്കന്മാര്‍ മാതാവിനെയും ഉണ്ണിയെയും
സന്ദര്‍ശിക്കുന്ന ഈ ചിത്രം വത്തിക്കാന്‍ മ്യൂസിയത്തിലുള്ളതാണ്.
മൂന്നാം നൂറ്റാണ്ട് രചനാകാലം.

3

 

റോമിന്റെ സംരക്ഷയായ മാതാവിന്റെ ഈ ചിത്രം
അഞ്ചാം നൂറ്റാണ്ടിലുള്ളതാണ്.
വിശുദ്ധ ലൂക്ക വരച്ച ചിത്രങ്ങളില്‍ ഒന്നാണിത്.

 

4സെന്റ് കാതറിന്‍ മൊണാസ്ട്രിക്ക് സമീപത്തു നിന്ന്
കണ്ടെടുക്കപ്പെട്ട ചിത്രം ആറാം നൂറ്റാണ്ടിലേതാണ്.
മാതാവിന്റെയും ഉണ്ണിയുടെയും സമീപത്തായി അമാസെയിലെ
വിശുദ്ധ തിയോഡോറും വിശുദ്ധ ജോര്‍ജും രണ്ടു മാലാഖമാരുമുണ്ട്. ദൈവപിതാവിന്റേതെന്ന് വ്യാഖ്യാനിക്കാവുന്ന
വിധത്തില്‍ രണ്ടു കരങ്ങള്‍ മുകളിലായി ചിത്രീകരിച്ചിട്ടുമുണ്ട്.

5

 

ഏഴാം നൂറ്റാണ്ടിലെ ഈ ചിത്രം
മൗണ്ട് സിനായിയില്‍ നിന്നുള്ളതാണ്.

 
6

 

റോമിലെ സാന്താ മരിയായില്‍ സൂക്ഷിക്കപ്പെടുന്ന
ഈ ചിത്രത്തിന്റെ ഉറവിടം കോണ്‍സ്റ്റാന്റിനോപ്പിളില്‍ നിന്നാണ്.
ഏഴാം നുറ്റാണ്ടാണ് കാലം.

 

7

 

എട്ട് ഒമ്പത് നൂറ്റാണ്ടുകളില്‍ ജര്‍മ്മനിയില്‍
പ്രചാരത്തിലുണ്ടായിരുന്ന ചിത്രമായിരുന്നു മറ്റൊന്ന്.

 

45-700x873

 

ഒമ്പതാം നൂറ്റാണ്ടിലുള്ള ഈ ചിത്രം ജോര്‍ജിയായിലെ
ആര്‍ട്ട് മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുന്നു.

 

 

ബി

You must be logged in to post a comment Login