ഏറ്റവുമധികം റീട്വീറ്റ് ചെയ്യപ്പെട്ട ഫ്രാന്‍സിസ് പാപ്പയുടെ ട്വീറ്റുകള്‍….

ഏറ്റവുമധികം റീട്വീറ്റ് ചെയ്യപ്പെട്ട ഫ്രാന്‍സിസ് പാപ്പയുടെ ട്വീറ്റുകള്‍….

ഏറ്റവുമധികം ജനപ്രീതിയുള്ള നേതാക്കളിലൊരാളാണ് ആഗോളകത്തോലിക്കാ സഭയുടെ പരമാദ്ധ്യക്ഷനായ ഫ്രാന്‍സിസ് പാപ്പ. ട്വിറ്ററിലും താരമായ അദ്ദേഹത്തിന് ഇതിനോടകം 20 മില്യനിലധികം ഫോളോവേഴ്‌സ് ആണ് ഉള്ളത്. ഏറ്റവും കൂടുതല്‍ തവണ റീട്വീറ്റ് ചെയ്യപ്പെട്ട ഫ്രാന്‍സിസ് പാപ്പയുടെ ട്വീറ്റുകള്‍:

* ‘പ്രിയ സുഹൃത്തുക്കളേ, ട്വിറ്ററിലൂടെ നിങ്ങളുടെ അടുക്കലേക്കെത്താന്‍ കഴിയുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. നിങ്ങളുടെ വിശാലമനസ്സിനും പ്രതികരണത്തിനും നന്ദി. ഹൃദയത്തിന്റെ ഭാഷയില്‍ എല്ലാവരേയും ഞാനനുഗ്രഹിക്കുന്നു’ (2012 ഡിസംബര്‍ 12 ന് ട്വിറ്ററില്‍ ഔദ്യോഗിക അക്കൗണ്ട് തുടങ്ങിക്കൊണ്ടുള്ള ആദ്യത്തെ ട്വീറ്റ്)

*’നിങ്ങളുടെ സ്‌നേഹത്തിനും പ്രോത്സാഹനത്തിനും നന്ദി. ക്രിസ്തുവിനെ നിങ്ങളുടെ ജീവിതത്തിന്റെ കേന്ദ്രമായി പ്രതിഷ്ഠിക്കുമ്പോഴുണ്ടാകുന്ന സന്തോഷം നിങ്ങള്‍ക്കു ലഭിക്കട്ടെ'( 2013 ഫെബ്രുവരി 28 ന് ചെയ്ത ട്വീറ്റ് 28,072 തവണ റീട്വീറ്റ് ചെയ്യപ്പെട്ടു)

* ‘നിങ്ങള്‍ക്കുള്ളതെല്ലാം ദൈവത്തിനു കൊടുക്കുക, ജീവിതത്തില്‍ നിങ്ങള്‍ കടന്നുപോകുന്ന എല്ലാ അവസ്ഥകളിലും അവിടുത്തെ സഹായം തേടുക. അവിടുന്ന് എപ്പോഴും നിങ്ങളോടൊപ്പമുണ്ടെന്ന് ഓര്‍മ്മിക്കുക’

*’വിശ്വാസി ഒരിക്കലും ഒറ്റക്കല്ല, ദൈവമാകുന്ന പാറമേലാണ് നമ്മുടെ ജീവിതങ്ങള്‍ പണിയപ്പെട്ടിരിക്കുന്നത്. അവിടുത്തെ സ്‌നേഹം വിശ്വസനീയമാണ്’

*’ദൈവത്തിന്റെ കരുണയുടെ ശക്തിയില്‍ നാം വിശ്വസിക്കണം. നമ്മളെല്ലാവരും പാപികളാണ്. അവിടുത്തെ അനുഗ്രഹമാണ് നമ്മളെ പരിവര്‍ത്തനപ്പെടുത്തുന്നതും പുതിയ മനുഷ്യരായി രൂപാന്തരപ്പെടുത്തുന്നതും’

* ‘എല്ലാവരുടേയും വിശ്വാസജീവിതത്തില്‍ പ്രകാശം നിറഞ്ഞ ദിനങ്ങളും ഇരുണ്ട ദിനങ്ങളുമുണ്ടായിരിക്കും. നിങ്ങള്‍ക്ക് പ്രകാശത്തിന്റെ പാതയില്‍ സഞ്ചരിക്കണമെങ്കില്‍ ക്രിസ്തുവിനെ നിങ്ങളുടെ വഴികാട്ടിയായി സ്വീകരിക്കുക’

* ‘എല്ലാ മനുഷ്യരും പിതാവായ ദൈവത്താല്‍ സ്‌നേഹിക്കപ്പെടുന്നവരാണ്. ആരെയും അവിടുന്ന് മറക്കുന്നില്ല. എല്ലാവരുടേയും പേരുകള്‍ അവിടുത്തെ ഹൃദയത്തില്‍ സ്‌നേഹപൂര്‍വ്വം എഴുതിച്ചേര്‍ത്തിട്ടുണ്ട്’

* ‘നമ്മള്‍ ദൈവത്തിന് സ്വയം വിട്ടുകൊടുക്കുമ്പോള്‍ എല്ലാം മാറിമറിയുന്നു. സ്‌നേഹിക്കുന്ന പിതാവിന്റെ മക്കളാണ് നമ്മള്‍. അവിടുന്നു നമ്മെ ഉപേക്ഷിക്കുകയില്ല’.

You must be logged in to post a comment Login