ഏഴാം വയസില്‍ മരിജുവാന ഉപയോഗിക്കുന്ന കുട്ടികള്‍!

ഏഴാം വയസില്‍ മരിജുവാന ഉപയോഗിക്കുന്ന കുട്ടികള്‍!

മെഡിലിന്‍: കൊളംബിയായിലെ മെഡിലിനില്‍ മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്ന കുട്ടികളുടെ എണ്ണം പെരുകുന്നു. ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ഏഴു വയസുമുതല്‍ ഇവിടെയുള്ള കുട്ടികള്‍ മദ്യത്തിനും മയക്കുമരുന്നിനും അടിമകളായിത്തീരുന്നു.

അടുത്തകാലത്ത് മെന്റല്‍ ഹെല്‍ത്ത് കെയര്‍ ആന്റ് ഇന്റിഗ്രല്‍ റിഹാബിലിറ്റേഷന്‍ സെന്ററില്‍ എത്തിയത് പതിനഞ്ച് വയസില്‍ താഴെയുളള കുട്ടികളായിരുന്നു. ഏഴു വയസുമുതല്‍ അവര്‍ മയക്കുമരുന്ന് ഉപയോഗിച്ചു തുടങ്ങിയവരായിരുന്നു. പല ഹോസ്പിറ്റലുകളിലും ഇത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

കൊക്കെയ്ന്‍ ആണ് മയക്കുമരുന്ന് ഉപയോഗത്തില്‍ ഏറ്റവും മുമ്പന്തിയിലുള്ളത്. രണ്ടാം സ്ഥാനത്ത് മരിജുവാനയാണ്. മാതാപിതാക്കളുടെയും മുതിര്‍ന്നവരുടെയും വിദ്യാഭ്യാസമില്ലായ്മയും അറിവില്ലായ്മയുമാണ് ഒരു പരിധി വരെ ഇതിന് കാരണമാകുന്നതെന്ന് വിദഗ്ധര്‍ നിരീക്ഷിക്കുന്നു.

You must be logged in to post a comment Login