ഏഷ്യയിലെയും ആഫ്രിക്കയിലെയും വിശ്വാസികളുടെ എണ്ണത്തിനനുസരിച്ച് വൈദികര്‍ ഇല്ല

ഏഷ്യയിലെയും ആഫ്രിക്കയിലെയും വിശ്വാസികളുടെ എണ്ണത്തിനനുസരിച്ച് വൈദികര്‍ ഇല്ല

imagesലോകത്തിലെ കത്തോലിക്കരുടെ എണ്ണം കൂടിവരുകയാണ്. അതിനനുസരിച്ച് വൈദികരുടെ എണ്ണം ഏറിവരുന്നില്ല എന്ന് ലോകത്തിലെ ദേവാലയങ്ങളുടെ പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഏഷ്യയിലും ആഫ്രിക്കയിലും കൂടുതല്‍ ആളുകള്‍ ജനിക്കുന്നുണ്ടെങ്കിലും ഇടവകയുടെയും വൈദികരുടെയും എണ്ണം ആളുകള്‍ വര്‍ദ്ധിക്കുന്നതിനുസരിച്ച് ഒത്തു പോകുന്നില്ല. അതിനാല്‍ കൂദാശകള്‍ സ്വീകരിക്കുന്നതിന് ചില കത്തോലിക്കാകാര്‍ക്ക് അവസരം ലഭിക്കാതെ പോകുന്നു. ഇത് റോമന്‍ കത്തോലിക്കാ സഭയ്ക്ക് വെല്ലുവിളി ഉയര്‍ത്തുകയാണ് എന്ന് കത്തോലിക്കാ വാര്‍ത്താ ഏജന്‍സി വ്യക്തമാക്കുന്നു. 21-ാം നൂറ്റാണ്ടിലെ ദേവാലയങ്ങളുടെ ഏറ്റവും വലിയ വെല്ലുവിളി എന്നത് കത്തോലിക്കരെ ഇടവകയോടും കൂദാശാ ജീവിതത്തോടും അടുപ്പിച്ചു നിര്‍ത്തുക എന്നതാണെന്ന് ജോര്‍ജ്ജ്ടൗണ്‍ യൂണിവേഴ്‌സിറ്റിയുടെ ദി സെന്റര്‍ ഫോര്‍ അപ്പ്‌ളൈയ്ഡ് റിസേര്‍ച്ച് ഇന്‍ ദി അപ്പസ്‌തോലേറ്റിലെ പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. കത്തോലിക്കാ സഭ അതിന്റെ ചരിത്ര കേന്ദ്രങ്ങളായിരുന്ന യൂറോപ്പ് പോലുള്ള സ്ഥലങ്ങളില്‍ നിന്നും ശക്തി ക്ഷയിച്ചു വരികയാണ്. അമേരിക്കയിലെയും ഓഷ്യാനയിലെയും വിശ്വാസികളുടെ എണ്ണം കുറയുന്നു. എന്നാല്‍ ഏഷ്യയിലും ആഫ്രിക്കയിലും വിശ്വാസികള്‍ കൂടി വരികയാണെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു..

You must be logged in to post a comment Login