ഐഎസിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണം: കര്‍ദ്ദിനാള്‍ വിന്‍സെന്റ് നിക്കോളാസ്

ഇംഗ്ലണ്ട്: ഐഎസ് ഭീകരര്‍ക്കെതിരെ ലോശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് കര്‍ദ്ദിനാള്‍ വിന്‍സെന്റ് നിക്കോളാസ്. സിറിയക്കെതിരെ ഇംഗ്ലണ്ട് വ്യോമയുദ്ധം നടത്തണമോയെന്ന കാര്യത്തില്‍ അഭിപ്രായം രേഖപ്പെടുത്തവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

‘ഇസ്ലാമിക് സ്റ്റേറ്റ് നടത്തുന്ന ആക്രമണങ്ങളെ യാതൊരു കാരണവശാലും ന്യായീകരിക്കാനാവില്ല. ഇവരുടെ ആക്രമണത്തിന് ഇരകളായവരെ സംരക്ഷിക്കാന്‍ സത്വരനടപടികള്‍ സ്വീകരിക്കണം. മനുഷ്യത്വപരമായ ഇടപെടലുകളും നയതന്ത്രചര്‍ച്ചകളും ഇക്കാര്യത്തില്‍ ആവശ്യമാണ്’.

You must be logged in to post a comment Login