ഐഎസിനെ ഭയന്ന് പാപ്പ ബുള്ളറ്റ് പ്രൂഫ് ധരിക്കില്ല

വത്തിക്കാന്‍: ഐഎസ് ഭീകരരുടെ ഭീഷണികള്‍ക്ക് മുമ്പില്‍ മുട്ടുമടക്കി ക്രിസ്മസ് പ്രഭാഷണം നടത്തുമ്പോള്‍ ബുള്ളറ്റ് പ്രൂഫ് ധരിക്കില്ലെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. മാര്‍പാപ്പയുടെ ഔദ്യോഗികവക്താവ് പറഞ്ഞതാണ് ഇക്കാര്യമെന്ന് എക്‌സ്പ്രസ്. കോ. യുകെ റിപ്പോര്‍ട്ട് ചെയ്തു. ഐഎസ് ഭീകരരില്‍ നിന്നുള്ള ഭീഷണികളെക്കുറിച്ച് മാര്‍പാപ്പ ബോധവാനാണ്. പക്ഷേ അദ്ദേഹം അതേക്കുറിച്ച് ഭയാകുലനല്ല. അതുപോലെ പോപ്പ് മൊബൈലിലുള്ള സുരക്ഷയ്ക്കു വേണ്ടി പ്രത്യേകമാറ്റങ്ങള്‍ വരുത്താനും അദ്ദേഹം ഒരുക്കമല്ല. വക്താവ് അറിയിച്ചു.

You must be logged in to post a comment Login