ദൈവവചനവുമായി ഡ്രോണുകള്‍ ഐഎസ് അധിനിവേശ പ്രദേശങ്ങളില്‍ പറന്നിറങ്ങും!

ദൈവവചനവുമായി ഡ്രോണുകള്‍ ഐഎസ് അധിനിവേശ പ്രദേശങ്ങളില്‍ പറന്നിറങ്ങും!

ഐഎസ് അധിനിവേശിത സ്ഥലങ്ങളില്‍ എങ്ങനെ ക്രിസ്തീയ വിശ്വാസം എത്തിക്കാം എന്ന ചിന്തയിലാണ് സ്വീഡനിലെ ഒരു പ്രോട്ടസ്റ്റന്റ് ഇവാഞ്ചലിക്കല്‍ സഭ. അതിന് അവര്‍ കണ്ടു പിടിച്ച ഉപായം ഡ്രൈവറില്ലാതെ പറക്കുന്ന ഡ്രോണുകള്‍ വഴി ചെറിയ ഇലക്ട്രോണിക് ബൈബിളുകള്‍ ആ പ്രദേശങ്ങളില്‍ എത്തിക്കുക എന്നതാണ്. ആയിരക്കണക്കിന് ബൈബിളുകള്‍ ഇത്തരത്തില്‍ വിതരണം ചെയ്യാനാണ് പദ്ധതി.

ഐഎസിന്റെ നിയന്ത്രണത്തില്‍ സ്വതന്ത്ര്യം ഇല്ലാതെ കഴിയുന്ന വലിയ ഒരു വിഭാഗം ജനത്തിന് ഇത്തരത്തില്‍ ദൈവവചനം പകരുന്ന പ്രത്യാശ എത്തിക്കുക എന്നതാണ് ഞങ്ങളുടെ പദ്ധതി എന്ന് സഭ പ്രസ്താവനയിലൂടെ അറിയിച്ചു.

ഒരു മരുന്നുപെട്ടിയുടെ വലുപ്പമേയുള്ളൂ, ഈ കുഞ്ഞന്‍ ഇ-ബൈബിളുകള്‍ക്ക്. അതിന് ഒരു ഡിസ്‌പ്ലേയും ഉണ്ട്. കറണ്ട് ആവശ്യമില്ലാത്ത ഇവ തനിയെ പ്രവര്‍ത്തിക്കും.

You must be logged in to post a comment Login